HOME
DETAILS
MAL
സ്കൂള്‍ ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
backup
March 01 2019 | 20:03 PM
തിരുവനന്തപുരം: ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നല്കിയ ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പൊതുമേഖലാ കമ്പനിയായ യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത്. മോഷണം, തീപിടിത്തം, പ്രകൃതിക്ഷോഭം എന്നിവമൂലം ഉപകരണങ്ങള്‍ക്ക് കേട് സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഉപകരണങ്ങള്‍ സ്കൂള്‍ കാംപസിനുള്ളിലായിരിക്കുമ്പോള് സംഭവിക്കുന്ന കേടുപാടുകള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."