HOME
DETAILS

പാടശേഖരത്തിലെ നെല്‍കൃഷിക്ക് നൂറുമേനി; സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥ

  
backup
April 07, 2017 | 10:07 PM

%e0%b4%aa%e0%b4%be%e0%b4%9f%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf


മേപ്പയ്യൂര്‍: തരിശു ഭൂമിയിലെ കൃഷിയിറക്കിയതിന് നൂറുമേനി വിളവെടുപ്പ്. വര്‍ഷങ്ങളായി കൃഷിയോഗ്യമല്ലാതായി  കിടന്ന മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ചാവട്ടു പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പാണ് ഉത്സവച്ചായയില്‍ നടന്നത്.
കൊഴുക്കല്ലൂര്‍ അഗ്രിക്കള്‍ച്ചര്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പാടശേഖരത്തില്‍ കൃഷിയിറക്കിയത്. നാടന്‍ പാട്ടുകളുടെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെ വിളവെടുപ്പിന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു. ജനപ്രതിനിധികളുടെയും, കര്‍ഷക തൊഴിലാളികളുടെയും, നാട്ടുകാരുടെയും സാനിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി കൊയ്തുല്‍സവം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ബി.ടി സുധീഷ് കുമാര്‍ അധ്യക്ഷനായി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ മുഖ്യാതിഥിയായിരുന്നു. കെ.ഡി.സി ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന കര്‍ഷകരെ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന ആദരിച്ചു. ജോയിന്റ് രജിസ്ട്രാര്‍ അബ്ദുല്‍ റഷീദ് ലോഗോ പ്രകാശനം ചെയ്തു.
 ത്രിതല ഭരണ സമിതി അംഗങ്ങളായ ശാലിനി ബല കൃഷണന്‍, ഇ.  കുഞ്ഞികൃഷ്ണന്‍, സുനില്‍ ഓടയില്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കെ. ഉഷ എന്നിവരും, അസി. രജിസ്ട്രാര്‍ പി. സദാനന്തന്‍, യൂനിറ്റ് ഇന്‍വെസ്റ്റര്‍ സി.കെ സുരേഷ്, കൃഷി ഓഫീസര്‍ സ്മിത നന്ദിനി, എഞ്ചിനിയര്‍ സുജാത ഇളവന, പാടശേഖര സമിതി സെക്രട്ടറി വി. കുഞ്ഞിരാമന്‍ കിടാവ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ. രാജീവന്‍, സഞ്ചയ് കൊഴുക്കല്ലൂര്‍, പി. ബാലന്‍, പി അബ്ദുല്ല്, എം.കെ രാമചന്ദ്രന്‍, രാജീവന്‍ ആയടത്തില്‍, വി.പി ധനീഷ് എന്നിവര്‍ പ്രസംഗിച്ചു.
ഓണററി സെക്രട്ടറി സുധീഷ് കേളോത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈ. പ്രസിഡന്റ്  സുരേഷ് ഓടയില്‍ സ്വാഗതവും, കണ്‍വീനര്‍ ടി. സദാനന്തന്‍ നന്ദിയും പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ: നവംബറിൽ പെട്രോൾ വില കുറയാൻ സാധ്യത

uae
  •  7 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ സച്ചിനും ദ്രാവിഡിനുമൊപ്പം; ചരിത്രം സൃഷ്ടിച്ച് രോ-കോ സംഖ്യം

Cricket
  •  7 days ago
No Image

ശബരിമലയിൽ നിന്ന് കൊള്ളയടിച്ച് ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റ സ്വർണം ബെല്ലാരിയിൽ കണ്ടെത്തി

Kerala
  •  7 days ago
No Image

വീണ്ടും റെക്കോർഡ്; ചരിത്ര നേട്ടത്തിൽ മിന്നിതിളങ്ങി മെസിയുടെ കുതിപ്പ്

Football
  •  7 days ago
No Image

യു.എസ് ഭീഷണിക്ക് പിന്നാലെ റഷ്യയെ കൈവിട്ട മുകേഷ് അംബാനി സൗദിയുമായും ഖത്തറുമായും കൈക്കോര്‍ക്കുന്നു; ഒപ്പുവച്ചത് വമ്പന്‍ കരാറിന്

Saudi-arabia
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും, തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ

Kerala
  •  7 days ago
No Image

യുഎഇയിലെ എണ്ണ ഭീമന്മാരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് നായിഡു; വിശാഖപട്ടണം ലുലു മാള്‍ 2028 ല്‍ തുറക്കും

uae
  •  7 days ago
No Image

'ശാന്തരാകുവിൻ...' - നവംബറിൽ മെസി കേരളത്തിലേക്കില്ല; കരുത്തരാകാൻ അർജന്റീന പറക്കുക മറ്റൊരു രാജ്യത്തേക്ക്, കേരളത്തിലേക്കുള്ള യാത്രയിൽ അനിശ്ചിതത്വം

Football
  •  7 days ago
No Image

മകനെയും ഭാര്യയെയും കുട്ടികളെയും തീ കൊളുത്തി കൊന്ന ചീനക്കുഴി കൂട്ടക്കൊലക്കേസില്‍ ഇന്നു വിധി പറയും

Kerala
  •  7 days ago
No Image

ആരോഗ്യ വകുപ്പിൻ്റെ 'ശൈലി' ആപ്പ് സർവേ; മൂന്നിലൊന്ന് പേർക്കും ജീവിതശൈലി രോഗങ്ങൾ

Kerala
  •  7 days ago