HOME
DETAILS
MAL
ആറ്റിങ്ങലില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് എണ്പത്തിയഞ്ചുകാരന് മരിച്ചു
backup
April 08 2017 | 03:04 AM
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ എണ്‍പത്തിയഞ്ചുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു.
കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണന് (85) ആണ് ദാരുണമായ രീതിയില്‍ മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം.
കുഞ്ഞികൃഷ്ണന്റെ മുഖവും വലതും കൈയും നായ്ക്കള്‍ കടിച്ചുപറിച്ച നിലയിലാണ്. രാത്രി പത്തിനു വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. രാത്രി 11ഓടെ കാട്ടിന്ഡ പുറത്ത് പാടത്താണ് മൃതദേഹം കണ്ടെത്തിയത്.
ഇദ്ദേഹത്തെ നായ്ക്കള്‍ കടിച്ചു പറിക്കുന്നതിനു പഞ്ചായത്തംഗമടക്കം സാക്ഷിയാണെന്നും പറയുന്നു.
മൃതദേഹം കണ്ടെത്തിയതിന്റെ പത്തു മീറ്റര്‍ ചുറ്റളവില്‍ ചോരപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."