ഇടയുന്ന ആനകളെ കാണാനെത്തുന്ന ജനക്കൂട്ടം പൊലിസിനും പാപ്പാന്മാര്‍ക്കും ദുരിതമാകുന്നു
അന്തിക്കാട്: എഴുന്നള്ളിപ്പിനിടയിലും മറ്റും ആനകള്‍ ഇടയുന്നത് കാണാനെത്തുന്ന വന്‍ ജനക്കൂട്ടം പൊലിസിനും പാപ്പാന്മാര്‍ക്കും ഭീഷണിയാകുന്നു.
അപകട സാഹചര്യം നിലനില്‍ക്കുന്നതിനിടയില്‍ ആനകള്‍ ഇടഞ്ഞോടുന്ന ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവരാണ് ഏറെ തലവേദന സൃഷ്ടിക്കുന്നത്. ഇടുങ്ങിയ വഴികളില്‍ ആന ഇടഞ്ഞു നില്‍ക്കുന്ന സമയത്ത് ജനങ്ങള്‍ തടിച്ചുകൂടുന്നത് അപകട സാധ്യത ഏറെയാണെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കാറുണ്ട്. ചിലര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നത് അതിനേക്കാളേറെ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും പൊലിസ് പറഞ്ഞു. ഇടഞ്ഞ ആനയെ തളയ്ക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് അതു കാണാനെത്തുന്ന ജനങ്ങളെ നിയന്ത്രിക്കാനാണെന്നും പൊലിസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകര ഉത്സവ എഴുന്നള്ളിപ്പിനായി കൊണ്ടുവരുന്നതിനിടെ ആന ഇടഞ്ഞ സമയത്ത് നിമിഷ നേരം കൊണ്ട് അവിടെ പാഞ്ഞെത്തിയത് നൂറുകണക്കിനാളുകളാണ്.
ആളുകളെ കൂട്ടത്തോടെ കണ്ടപ്പോള്‍ ആന കൂടുതല്‍ പരിഭ്രാന്തനാകുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് പൊലിസ് ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."