പി.എന്‍.പണിക്കര്‍ അനുസ്മരണം: വായനാവാരത്തിന് ഇന്ന് തുടക്കം
പാലക്കാട്: പി.എന്‍.പണിക്കരുടെ സ്മരണയ്ക്കായി നടത്തുന്ന വായനാവാരത്തിന് ഇന്ന് തുടക്കം. രാവിലെ 10.30 ന് ബി.ഇ.എം ഹൈസ്‌കൂളില്‍ എം.ബി.രാജേഷ് എം.പി വായനാവാരം ഉദ്ഘാടനം ചെയ്യും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ലൈബ്രറി കൗണ്‍സിലിന്റെയും അഭിമുഖ്യത്തില്‍ ജൂണ്‍ 25 വരെയാണ് വാരാഘോഷം. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരതാ മിഷന്‍, കാന്‍ഫെഡ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുക. കൂടാതെ ലൈബ്രറി കൗണ്‍സില്‍ ജൂലൈ ഏഴ് വരെ വായനാപക്ഷത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും സാക്ഷരതാ മിഷന്‍ പൊതുജനങ്ങള്‍ക്കുമായി കവിതാലാപന മത്സരം സംഘടിപ്പിക്കും.
വിദ്യാഭ്യാസ വകുപ്പ് ക്വിസ് മത്സരവും സംഘടിപ്പിക്കും. ലൈബ്രറി കൗണ്‍സില്‍ സെമിനാറുകള്‍, പുസ്തക പ്രദര്‍ശനം വനിതാ വായന കൂട്ടായ്മ, സ്‌കൂളുകളിലെ എഴുത്ത്‌പെട്ടി വിപുലീകരണം, സ്‌കൂള്‍ ലൈബ്രറികളുടെ ശാക്തീകരണം, അമ്മ വായന സദസ്, ലഹരി വിരുദ്ധ സഭകള്‍ വീടുകളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിക്കുന്ന അക്ഷരഭിക്ഷ, പൊന്‍കുന്നം വര്‍ക്കി-വൈക്കം മുഹമ്മദ് ബഷീര്‍-ഐ.വി.ദാസ് അനുസ്മരണം എന്നിവ നടത്തും.
ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി.കെ സുധാകരന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ എ.ഡി.എം റ്റി. വിജയന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സാഹിത്യകാരി എം.ബി.മിനി മുഖ്യ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."