വിമര്‍ശങ്ങളെ രാജ്യദ്രോഹമാക്കുന്നതില്‍ കോര്‍പ്പറേറ്റ് ബുദ്ധി: ജസ്റ്റിസ് കെമാല്‍ പാഷ
ഇരവിപുരം: വിമര്‍ശങ്ങളെ രാജ്യദ്രോഹ കുറ്റമായി മുദ്രകുത്തുന്നതിന് പിന്നില്‍ കോര്‍പറേറ്റ് ബുദ്ധിയാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. വടക്കേവിള ശ്രീ നാരായണാ പബ്ലിക് സ്‌കൂളില്‍ പ്രൊഫ.ശിവപ്രസാദ് ഫൗണ്ടേഷന്‍ സംസ്ഥാനത്തെ മികച്ച കോളജ് അധ്യാപകനുള്ള അവാര്‍ഡ് വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിനെതിരേ എന്തുപറഞ്ഞാലും ദേശീയതക്ക് എതിരാണെന്ന് പറഞ്ഞ് വിരല്‍ചൂണ്ടുകയാണ്. ഗോസംരക്ഷണത്തിന്റെയും രാഷ്ട്രീയകൊലപാതകത്തിന്റെയും മറപിടിച്ച് വന്‍കിട കോര്‍പറേറ്റുകള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കുകയാണ്.
ഭരണകൂടവും കോര്‍പറേറ്റുകളും തമ്മിലുള്ള അവിഹിതബന്ധമാണ് ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിധിന്യായങ്ങളിലൂടെയാണ് താന്‍ എന്തെങ്കിലും ആയിട്ടുള്ളത്. അദ്ദേഹം പറഞ്ഞു.
മികച്ച കോളജ് അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ എസ്.ഡി കോളജിലെ അധ്യാപകനായ ഡോ.ജി. നാഗേന്ദ്ര പ്രഭുവിന് അദ്ദേഹം അവാര്‍ഡ് സമ്മാനിച്ചു. ജില്ലയില്‍ സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ ആദരിച്ചു. മേയര്‍ രാജേന്ദ്രബാബു അധ്യക്ഷനായി. പ്രൊഫ.ജി. മോഹന്‍ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.എല്‍. വിനയകുമാര്‍ പ്രശസ്തി പത്രാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."