ആറു നദികളില്‍ സാന്‍ഡ് ഓഡിറ്റിങ് തുടങ്ങി
തിരുവനന്തപുരം: മഹാപ്രളയം ബാധിച്ച ആറു നദികളില്‍ സാന്‍ഡ് ഓഡിറ്റിങ് തുടങ്ങി. പെരിയാര്‍, പമ്പ, മുവാറ്റുപുഴ, ചാലിയാര്‍, കടലുണ്ടി, ഇത്തിക്കര എന്നീ പുഴകളിലാണ് വീണ്ടും സാന്‍ഡ് ഓഡിറ്റിങ് ആരംഭിച്ചത്.
പെരിയാറിലെ 59 കിലോമീറ്റര്‍ കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസും പമ്പയുടെ 60 കിലോമീറ്റര്‍ കേരള യൂനിവേഴ്‌സിറ്റി ഫ്യൂച്ചര്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റും മുവാറ്റുപുഴയിലെ 52 കിലോമീറ്റര്‍ കോട്ടയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സും ചാലിയാറിലെ 53 കിലോമീറ്റര്‍ തൃശൂര്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസോഴ്‌സ് ഡവലപ്‌മെന്റും കടലുണ്ടിപ്പുഴയിലെ 88 കിലോമീറ്റര്‍ കൊച്ചിയിലെ ജിയോ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്‍സി സര്‍വിസും ഇത്തിക്കരയിലെ 43 കിലോമീറ്റര്‍ തിരുവനന്തപുരം റൂറല്‍ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് ഓഡിറ്റിങ് നടത്തുന്നത്.
ഈ ഏജന്‍സികള്‍ മെയ് വരെ സര്‍വേ നടത്തി റിവര്‍ മാനേജ്‌മെന്റിന്റെ പരിശോധന പൂര്‍ത്തീകരിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ മുഖേന ജൂണില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."