HOME
DETAILS

നാല് പതിറ്റാണ്ടിനിടെ ഗവര്‍ണര്‍ ഭരണത്തിനു കീഴില്‍ എട്ടാം തവണ

  
backup
June 20 2018 | 06:06 AM

national-20-06-18-governors-rule-in-jk

ശ്രീനഗര്‍: നാല് പതിറ്റാണ്ടിനിടെ എട്ടാം തവണയാണ് കശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിന് സാക്ഷിയാവുന്നത്.

1977 മാര്‍ച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി ഗവര്‍ണറുടെ ഭരണം വരുന്നത്. ശൈഖ് അബ്ദുല്ലക്ക് നല്‍കിയ പിന്തുണ ഇന്ദിരാഗാന്ധി പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു അത്. 1975ലാണ് ഇന്ദിരയുമായുണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയായി ശൈഖ് അബ്ദുല്ല സ്ഥാനമേല്‍ക്കുന്നത്. അടിയന്തരാവസ്ഥാക്കാലത്ത് അദ്ദേഹമായിരുന്നു മുഖ്യമന്ത്രി. 1977 മാര്‍ച്ച് 21ന് അടിയന്തരാവസ്ഥ പിന്‍വലിച്ച് അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഇന്ദിര ശൈഖ് അബ്ദുല്ലക്ക് നല്‍കിയ പിന്തുണ പിന്‍വലിക്കുകയായിരുന്നു. ലക്ഷ്മികാന്ത് ഝ ആയിരുന്നു അന്നത്തെ ഗവര്‍ണര്‍. 105 ദിവസമായിരുന്നു ഗവര്‍ണര്‍ ഭരണത്തിന്റെ ആയുസ്സ്.

പിന്നീട് 1977 ജൂണില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസുമായി ലയനത്തിലായിരുന്നു തന്റെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ച് അബ്ദുല്ല തെരഞ്ഞെടുപ്പ് വിജയം കരസ്ഥമാക്കി. അങ്ങിനെ വീണ്ടും അധികാരത്തില്‍. എന്നാല്‍ രാഷ്ട്രീയ അസ്ഥിരതയുടെതായിരുന്നു ആ കാലഘട്ടം. തന്റെ വിശ്വസ്തനായ ലഫ്. ജഗ്‌മോഹനെയാണ് പിന്നീട് ഇന്ദിര കശ്മര്‍ ഗവര്‍ണറായി നിയമിച്ചത്. അതിനിടെ ശൈഖ് അബ്ദുല്ലയുടെ മരണം. മകന്‍ ഫാറൂഖ് അബ്ദുല്ല അധികാരത്തിലേക്ക്. ബി,കെ നെഹ്‌റുവായിരുന്നു അന്നത്തെ ഗവര്‍ണര്‍. ഇന്ദിരയുമായുള്ള അഭിപ്രായ വ്യത്യാസത്തില്‍ അദ്ദേഹം മാറി.  പിന്നീട് ജസ്റ്റിസ് ഖാലിദ്  (ഏറ്റവും കുറഞ്ഞ കാലം പദവിയിലിരുന്നയാള്‍ 12 ദിവസം) ഗവര്‍ണറായി അധികാരമേറ്റു. അവരാഗ്രഹിച്ച പോലെ ഫാറൂഖ് അബ്ദുല്ല അധികാരത്തില്‍ നിന്ന് മാറ്റാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ ബന്ധുവായ ഗുലാം മുഹമ്മദ് ഷാ കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായി.

ഷാക്ക് നല്‍കിയ പിന്തുണ കോണ്‍ഗ്രസ് വീണ്ടും പിന്‍വലിച്ചു. ഇതോടെ 1986ല്‍ വീണ്ടും ഗവര്‍ണര്‍ ഭരണം. അതിനിടെ ഫാറൂഖ് അബ്ദുല്ല കോണ്‍ഗ്രസുമായി വീണ്ടും കൈകോര്‍ത്തു. അന്ന് രാജീവ് ഗാന്ധിയായിരുന്നു കോണ്‍ഗ്രസ് തലപ്പത്ത്.  അങ്ങിനെ ഫാറൂഖ് അബ്ദുല്ല വീണ്ടും അധികാരത്തില്‍. പിന്നീട് 1987ല്‍ ഫാറൂഖ് അബ്ദുല്ല കോണ്‍ഗ്രസുമായി ചേര്‍ന്ന് അധികാരമുറപ്പിച്ചു.

1990ല്‍ വീണ്ടും ഗവര്‍ണര്‍ക്കു കീഴില്‍. സംസ്ഥാനത്തുണ്ടായ വെടിവെപ്പും പ്രശ്‌നങ്ങളേയും തുടര്‍ന്ന് അദ്ദേഹം രാജി വച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ആറു വര്‍ഷക്കാലമാണ് ഇത് നീണ്ടു നിന്നത്.  

1996ല്‍ നാഷനല്‍ കോണ്‍ഫറന്‍സ് വീണ്ടും അധികാരത്തിലേക്ക്. ആദ്യമായി പാര്‍ട്ടി ഭരണത്തില്‍ ആറു വര്‍ഷം തികച്ചു. 2002ലെ തെരഞ്ഞെടുപ്പില്‍ തൂക്കു സഭയാണ് അധികാരത്തിലേറിയത്. കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയായാവാന്‍ ഫാറൂഖ് അബ്ദുല്ല വിസമ്മതിച്ചതോടെ വീണ്ടും ഗവര്‍ണര്‍ ഭരണം. 15 ദിവസമാണ് ഇതു നീണ്ടു നിന്നത്. പിന്നീട് കോണ്‍ഗ്രസും പി.ഡി.പിയും സഖ്യം രൂപീകരിച്ച് അധികാരം തുടര്‍ന്നു. താരതമ്യേന സമാധാന കാലമായിരുന്നു അത്. മുഫ്തി മുഹമ്മദ് സഈദ് മൂന്നു വര്‍ഷം. പിന്നെ കോണ്‍ഗ്രസിന്റെ ഗുലാം നബി ആസാദ്. പി.ഡി.പി കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചു.

ഇതോടെ 2008ല്‍ വീണ്ടും ഗവര്‍ണറുടെ അധികാരത്തിലേക്ക്. എന്‍.എന്‍ വോഹ്‌റയായിരുന്നു പദവിയില്‍. 2009 ജനുവരി വരെ അത് തുടര്‍ന്നു.

2014ല്‍ വീണ്ടും ഗവര്‍ണര്‍ ഭരണത്തിനു കീഴില്‍. തെരഞ്ഞെടുപ്പ് സമയത്തായിരുന്നു അത്. 2015ല്‍ കറങ്ങിത്തിരിഞ്ഞ് സംസ്ഥാന ഭരണം വീണ്ടും വോഹ്‌റയുടെ കയ്യില്‍.

2016ലും സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിന് സാക്ഷ്യം വഹിച്ചു.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  15 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  15 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  16 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  16 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  16 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  16 days ago