HOME
DETAILS

മതനിരാസത്തിന്റെ മാര്‍ക്‌സിയന്‍ മനഃശാസ്ത്രം

  
backup
March 04 2019 | 20:03 PM

thanseer-kavunthara-todays-article-05-march-2019


#തന്‍സീര്‍ ദാരിമി കാവുന്തറ

 

മതവിശ്വാസവുമായുള്ള മര്‍ക്‌സിസത്തിന്റെ ഏറ്റുമുട്ടലിന് അതിന്റെ പിറവിയോളം പഴക്കമുണ്ട്. മതത്തോടുള്ള മാര്‍ക്‌സിസ്റ്റ് സമീപനം അശാസ്ത്രീയവും അപര്യാപ്തവുമായ ചരിത്രരേഖകളെ ആധാരമാക്കിയുള്ളതുമാണ്. 'മനുഷ്യനെ മയക്കുന്ന കറുപ്പാ'യാണു മാര്‍ക്‌സിസം മതത്തെ നിര്‍വചിച്ചിരിക്കുന്നത്. മനുഷ്യസമത്വത്തിനും സാമൂഹികനീതിക്കും വേണ്ടി പ്രയത്‌നിക്കുന്ന മഹത്തായ വിപ്ലവശക്തിയായി മതം നിലകൊണ്ടതിന്റെ ചരിത്രംപോലും പഠിക്കാതെയോ അവഗണിച്ചോ ഉള്ളതാണ് ഈ വിലയിരുത്തല്‍.


മതം നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കൂടെയാണ് എക്കാലത്തും നിലനിന്നതെന്നും അധികാരവര്‍ഗ താല്‍പ്പര്യ സംരക്ഷകരാണെന്നും മാര്‍ക്‌സിസം വൃഥാ അനുമാനിക്കുകയാണ്. ആ കാഴ്ചപ്പാട് ശാസ്ത്രീയാടിത്തറയില്‍ നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന പ്രസ്ഥാനത്തിനു യോജിച്ചതല്ല. യുക്തിശൂന്യമായ മുന്‍വിധി മാത്രമാണത്.


മതവിശ്വാസിക്കു മാര്‍ക്‌സിസ്റ്റാവാനോ മാര്‍ക്‌സിസ്റ്റിനു മതവിശ്വാസിയാവാനോ കഴിയില്ലെന്നാണു മാര്‍ക്‌സിസ്റ്റ് താത്വികപ്രമാണങ്ങള്‍ പറയുന്നത്. മാര്‍ക്‌സ് പറഞ്ഞതിങ്ങനെ: 'മനുഷ്യനാണു മതം സൃഷ്ടിച്ചത്. മനുഷ്യനെ മയക്കുന്ന കറുപ്പാണത്. മനുഷ്യന്‍ തനിക്കു ചുറ്റും കറങ്ങാത്തിടത്തോളം അവനു ചുറ്റും കറങ്ങുന്ന ഭാവനാസൂര്യന്‍ മാത്രമാണു മതം.' (മതത്തെപ്പറ്റി. പേജ്.19)


'മാര്‍ക്‌സിസം ഭൗതികവാദമാണ്. നാം മതത്തോട് ഏറ്റുമുട്ടണമെന്നതാണ് എല്ലാ ഭൗതികവാദത്തിന്റെയും അക്കാരണത്താല്‍, മാര്‍ക്‌സിസത്തിന്റെയും നിലപാട്.' എന്ന് ഇ.എം.എസ് പറയുന്നു. (സാംസ്‌കാരിക വിപ്ലവം. പേജ്. 56).


'മാര്‍ക്‌സിസ്റ്റ് ഭൗതികവാദിയായിരിക്കണം. അതായത് മത ശത്രു. മതവിശ്വാസത്തിനും അതിന്റെ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരേ നിരന്തരമായ സമരം നടത്താന്‍ മാര്‍ക്‌സിസ്റ്റിനു കടമയുണ്ട്.' എന്നു ചിന്തയിലും പറയുന്നു. (1984. ആഗസ്റ്റ് ലക്കം).


സമൂഹത്തിലെ പ്രബലവര്‍ഗങ്ങള്‍ നീചലക്ഷ്യത്തിനും മര്‍ദിതരെ അടിമത്തത്തില്‍ തളച്ചിടാനും മതത്തെ ചൂഷണം ചെയ്തിട്ടുണ്ട്. അതിനു മതത്തെയല്ല പഴി പറയേണ്ടത്. മതമില്ലായിരുന്നെങ്കിലും അത്തരക്കാര്‍ ചൂഷണത്തിനും മറ്റൊരുപാധി കണ്ടെത്തുമായിരുന്നു. ദുഷ്‌ചെയ്തികള്‍ക്കു ധാര്‍മിക ന്യായീകരണം തേടലാണത്. ഹോബ്‌സ്, മതവിശ്വാസിയായിരുന്നില്ല. എന്നാല്‍, 'സാമൂഹികകരാര്‍ സിദ്ധാന്ത'ത്തെ സമര്‍ഥമായി ഉപയോഗിച്ചു കലര്‍പ്പില്ലാത്ത സ്വേച്ഛാധിപത്യത്തിന് അയാള്‍ രാഷ്ട്രീയമായ ന്യായീകരണമുണ്ടാക്കി.


നാസിസം മതവിരുദ്ധപ്രസ്ഥാനമായിരുന്നു. എന്നിട്ടും തങ്ങളുടെ വംശമേധാവിത്വ സിദ്ധാന്തത്തിനു ചരിത്രവസ്തുതകളില്‍ നിന്നവര്‍ ന്യായീകരണം കണ്ടെത്തി. ശാസ്ത്രത്തെപ്പോലും അതിനായി ഉപയോഗപ്പെടുത്തി. ഇത്തരം ദുരുപയോഗത്തിനു ശാസ്ത്രവും വിധേയമാക്കപ്പെടാറുണ്ട്. അതിന്റെ പേരില്‍ ആരും ശാസ്ത്രത്തെ പഴിക്കാറില്ല.


ശാസ്ത്രം വളരെ പുരോഗമിച്ചിട്ടും പ്രകൃതിശക്തികളുടെ മേല്‍ മനുഷ്യസമൂഹത്തിനു വര്‍ധിച്ച നിയന്ത്രണം കൈവന്നിട്ടും മതം എന്തുകൊണ്ടിപ്പോഴും നിലനില്‍ക്കുന്നുവെന്ന പ്രശ്‌നം വിശദീകരിച്ച് ഏംഗല്‍സ് ഇങ്ങനെ എഴുതുന്നു: 'ബൂര്‍ഷ്വാ സാമ്പത്തികക്രമത്തിനു പൊതുവായ പ്രതിസന്ധി തടയാനോ, വ്യക്തിമുതലാളിയെ നഷ്ടങ്ങളില്‍ നിന്നും സാമ്പത്തികത്തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനോ, തൊഴിലാളിക്കു തൊഴിലില്ലായ്മയില്‍ നിന്നു സംരക്ഷണമേകാനോ സാധ്യമല്ല. മനുഷ്യന്‍ നിര്‍ദേശിക്കുന്നു, ദൈവം (മുതലാളിത്ത ഉല്‍പ്പാദന രീതിയിലെ ബാഹ്യശക്തികള്‍) തീരുമാനിക്കുന്നു എന്നതാണിപ്പോഴും അവസ്ഥ. മനുഷ്യന്‍ നിര്‍ദേശിക്കുന്നവന്‍ മാത്രമല്ല, തീരുമാനിക്കുന്നവന്‍ കൂടി ആയിത്തീരുമ്പോള്‍ മാത്രമേ മതത്തിലൂടെ പ്രതിബിംബനം നേടുന്ന അവസാനത്തെ ബാഹ്യശക്തിയും അപ്രത്യക്ഷമാകൂ.' ആശയക്കുഴപ്പം സൃഷ്ടിക്കാനും ഏകദൈവത്വമെന്ന മഹത്തായ വിഭാവനയെ മനുഷ്യന്റെ സാമ്പത്തികസാഹചര്യത്തിന്റെ നിര്‍ജീവമായ ഉപോല്‍പ്പന്നമായി വെട്ടിച്ചുരുക്കാനും എത്ര വിദഗ്ധമായാണ് ഏംഗല്‍സ് ശ്രമിച്ചിരിക്കുന്നത്.


സാമൂഹിക സംഘര്‍ഷങ്ങളുടെ മുഖ്യമായ വഴിതുറക്കപ്പെടുന്നതു മനുഷ്യനു ധാര്‍മികമായ ആത്മനിയന്ത്രണം നഷ്ടമാവുകയും കൂടുതല്‍ സമ്പത്തും സൗകര്യങ്ങളും ആര്‍ജിക്കാനും സഹജീവികളുടെ മേല്‍ അധികാരം കൈയാളാനും അവനില്‍ ആഗ്രഹം ജനിക്കുകയും ചെയ്യുന്നതിലൂടെയാണ്. ദാരിദ്ര്യത്തില്‍ നിന്നുടലെടുക്കുന്ന തിന്മകളെ ഇല്ലാതാക്കാന്‍ സോഷ്യലിസത്തിനു കഴിയും. പക്ഷേ, മനുഷ്യന്റെ അധികാര ദാഹത്തില്‍ നിന്നും മറ്റു മനുഷ്യരേക്കാള്‍ സമൂഹത്തില്‍ ആദരവും സ്വാധീനവും നേടിത്തരുന്നതെന്തും ആര്‍ജിക്കുന്നതില്‍ നിന്നുടലെടുക്കുന്ന തിന്മകളുടെ കാര്യത്തില്‍ അതിനൊന്നും ചെയ്യാനാവില്ല. മിക്ക സാമൂഹികതിന്മകളും ഈ ഉറവിടത്തില്‍ നിന്നാണുത്ഭവിക്കുന്നത്.


ആഗ്രഹങ്ങളുടെ പിന്നാലെയുള്ള സഞ്ചാരത്തില്‍ ധാര്‍മികമായ എന്തെങ്കിലും നിയന്ത്രണങ്ങള്‍ സ്വീകരിക്കാന്‍ നാം വിസമ്മതിക്കുമ്പോള്‍ വിശേഷിച്ചും സാമൂഹികസംഘര്‍ഷങ്ങളുടെ ഈ മുഖ്യസ്രോതസ്സുകളെ ഉന്മൂലനം ചെയ്യാന്‍ സോഷ്യലിസത്തിന്റെ കൈയില്‍ എന്താണുള്ളത്. അത്തരം തിന്മകള്‍ ധാര്‍മികമായ ആത്മനിയന്ത്രണത്തിലൂടെ മാത്രമേ ഇല്ലാതാക്കാനാകൂ. സാമൂഹികസംഘര്‍ഷങ്ങളും ശാരീരികാവശതകളും ചെറിയ അളവിലെങ്കിലും നിലനില്‍ക്കുന്നിടത്തോളം ദൈവമെന്ന ആശയത്തെ മനുഷ്യമനസ്സില്‍ നിന്നു പറിച്ചെറിയാനാകില്ല.


പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ പ്രത്യേക രാഷ്ട്രീയസാഹചര്യങ്ങള്‍ മതത്തോടുള്ള മാര്‍ക്‌സിസ്റ്റ് സമീപനത്തില്‍ തെറ്റായ നിറം പിടിപ്പിക്കുന്നതിനു വഴിവച്ചിട്ടുണ്ടെന്നതാണു സത്യം. മതത്തിന് അപചയം സംഭവിക്കുകയും വിദ്യാസമ്പന്നരെ മുഴുവന്‍ ഭൗതികവാദം കീഴടക്കുകയും ഉന്നതമായ എല്ലാ മൂല്യങ്ങളും മനുഷ്യന്റെ ഭൗതികതാല്‍പര്യങ്ങള്‍ക്കു പാദസേവ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്ത കാലഘട്ടമായിരുന്നു അത്. മതമെന്നാല്‍ യൂറോപ്പിലെ ചര്‍ച്ചിന്റെ ഇടപെടലുകളെ മാത്രമായി വീക്ഷിച്ചത് ഇതിന് ആക്കം കൂട്ടിയ കാര്യമാണ്.


മാര്‍ക്‌സിസത്തിന്റെ നിഗമനങ്ങള്‍ക്ക് അടിസ്ഥാനമാക്കുന്ന മതാപചയത്തിന്റെ സുദീര്‍ഘമായ ഈ കാലഘട്ടത്തില്‍ പോലും മതാവേശം വിപ്ലവകരമായി ദിശ കൈവരിച്ച ഉദാഹരണങ്ങളുണ്ടെന്നതാണു വസ്തുത. ചരിത്രപരമായ ഭൗതികവാദം എന്ന ലേഖനത്തില്‍ സാല്‍വേഷന്‍ ആര്‍മിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അതിന്റെ സ്പഷ്ടമായ വിപ്ലവോന്മുഖതയെക്കുറിച്ചും ഏംഗല്‍സ് തന്നെ പരാമര്‍ശിക്കുന്നുണ്ട്. സാല്‍വേഷന്‍ ആര്‍മിയെപ്പോലുള്ള ഒരു മതസംഘടനയ്ക്കു മതപരമായ ശൈലിയില്‍ ക്യാപിറ്റലിസത്തോടു സമരം നടത്താന്‍ കഴിയുന്നതെങ്ങനെ. എക്കാലത്തും മതം രാഷ്ട്രീയത്തിന് അധീനമായിരുന്ന യൂറോപ്പിന്റെ ചരിത്രത്തില്‍പ്പോലും സാമൂഹിക,സാമ്പത്തിക സമത്വം ലക്ഷ്യംവയ്ക്കുകയും അതിനുവേണ്ടി സമരം നടത്തുകയും ചെയ്ത മതപ്രസ്ഥാനങ്ങളുണ്ടായിട്ടുണ്ട്.
സ്വന്തം ഭൗതികവാദ സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി മതത്തെ കൈകാര്യം ചെയ്യുമ്പോള്‍ മാര്‍ക്‌സിസം അതിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നത് പ്രാചീനമതങ്ങളുടെ ചരിത്രത്തില്‍ നിന്നോ യൂറോപ്പിന്റെ വൈദികചരിത്രത്തില്‍നിന്നോ ആണ്. എന്നിട്ടും അപര്യാപ്തമായ ഈ അടിത്തറയില്‍ നിന്നു കൊണ്ടു സ്വന്തം സാമ്പത്തിക, സാമൂഹിക ധാരണകള്‍ക്കൊപ്പിച്ച് ഒരു സിദ്ധാന്തമുണ്ടാക്കി തൃപ്തി അടയുന്നു.


മനുഷ്യസമൂഹത്തിന്റെ സാമൂഹിക,സാമ്പത്തിക പുനര്‍നിര്‍മാണത്തില്‍ ഇസ്‌ലാം വഹിച്ച പങ്കു ചര്‍ച്ചചെയ്യാനോ, മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങള്‍ പരിശോധിച്ച് ഇസ്‌ലാമിക സിദ്ധാന്തങ്ങളുടെ വാസ്തവികത പരിശോധിക്കാനോ മാര്‍ക്‌സിസ്റ്റ് സാഹിത്യത്തിലെവിടെയും ശ്രമം നടത്തപ്പെട്ടിട്ടില്ലെന്നതു വിചിത്രമാണ്. മനുഷ്യസമൂഹത്തിന്റെ ധാര്‍മിക, ഭൗതികജീവിതത്തില്‍ ഇസ്‌ലാം വരുത്തിയ വിപ്ലവത്തെ മാര്‍ക്‌സും ഏംഗല്‍സും കാണാതെപോയതു യാദൃച്ഛികമാവാനിടയില്ല. ഈ അവഗണന ബോധപൂര്‍വമാണെന്നാണു തോന്നുന്നത്. കാരണം, മാര്‍ക്‌സിയന്‍ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കള്‍ ഇസ്‌ലാമിനെ പഠിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അവരുടെ ഭൗതികവാദസിദ്ധാന്തങ്ങളെ അടിമേല്‍മറിക്കുന്ന വസ്തുതകള്‍ അഭിമുഖീകരിക്കേണ്ടി വരുമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

പ്രിയങ്കയുടെ പത്രിക സമര്‍പ്പണം; ഖാര്‍ഗെയും സോണിയയും വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  2 months ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

വനമേഖലയില്‍ പരിശോധനക്കെത്തി; തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Kerala
  •  2 months ago
No Image

വിമാനസര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

National
  •  2 months ago
No Image

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ ആഴ്ച ലഭിക്കും

Kerala
  •  2 months ago
No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago