HOME
DETAILS

കരുതിയിരിക്കണം ഡിഫ്ത്തീരിയയെ

  
backup
July 09, 2016 | 7:21 AM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82-%e0%b4%a1%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%80



കണ്ണൂര്‍: ജില്ലയില്‍ പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള പെരിങ്ങത്തൂരില്‍ ഏഴു വയസുള്ള കുട്ടിക്ക് ഡിഫ്ത്തീരിയ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ. ദേശീയ രോഗപ്രതിരോധ പട്ടിക പ്രകാരമുള്ള കുത്തിവയ്പ്പുകള്‍ എടുക്കാത്ത ആണ്‍കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയിലാണ്. രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ട മേഖലയില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. പി.എം ജ്യോതിയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
കൊറൈന്‍ ബാക്ടീരിയം ഡിഫ്ത്തീരിയെ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗം ബാധിച്ചാല്‍ മരണം വരെ സംഭവിക്കാവുന്നതാണ്. പ്രതിരോധ കുത്തിവയ്പ്പിന്റെ തോത് കുറഞ്ഞ മേഖലകളിലാണ് സാധാരണയായി രോഗം കാണപ്പെടാറുള്ളത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇതിനകം ഡിഫ്ത്തീരിയ കേസുകള്‍ സ്ഥിരീകരിക്കപ്പെടുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിലൂടെ ഈ മാരക രോഗം പൂര്‍ണമായും തടയാവുന്നതാണ്.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ദേശീയ രോഗപ്രതിരോധ പട്ടിക പ്രകാരമുള്ള കുത്തിവയ്പ്പുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ഫീല്‍ഡ്തലത്തിലും നിര്‍ദിഷ്ട ദിവസങ്ങളില്‍ കുത്തിവയ്പ്പുകള്‍ നടത്തിവരുന്നുണ്ട്. രക്ഷിതാക്കള്‍ തെറ്റിദ്ധാരണകള്‍ക്കും തെറ്റായ പ്രചരണങ്ങള്‍ക്കും വശംവദരാകാതെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് രോഗപ്രതിരോധ പട്ടിക പ്രകാരമുള്ള കുത്തിവയ്പ്പുകള്‍ നല്‍കാന്‍ തയാറാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.കെ ബേബി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  12 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  12 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  12 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  12 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  12 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  12 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  12 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  13 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  13 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  13 days ago