HOME
DETAILS
MAL
രാമക്ഷേത്ര നിര്‍മാണം: എതിര്‍ക്കുന്നവരുടെ തലകൊയ്യുമെന്ന് ബി.ജെ.പി നേതാവ്
backup
April 10 2017 | 02:04 AM
ഹൈദരാബാദ്: അധികാരശക്തിയില്‍ ബി.ജെ.പി നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളും പ്രസംഗങ്ങളും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിക്ക് ഭീഷണിയാകുന്നു. ഇന്നലെ രാജ്യത്തിന്റെ മതേതരകാഴ്ചപ്പാടിന് കടുത്ത വെല്ലുവിളിയുയര്‍ത്തി തെലങ്കാനയിലെ ബി.ജെ.പി നേതാവും നിയമസഭാംഗവുമായ രാജാ സിങാണ് ഭീഷണി ഉയര്‍ത്തിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് എതിര്‍ക്കുന്നവരുടെ തലകൊയ്യുമെന്നാണ് അദ്ദേഹം അറിയിച്ചത്.
നേരത്തെയും ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്ന ആളാണ് രാജാ സിങ്. വിവാദ പരാമര്‍ശങ്ങള്‍ സാമൂഹിക സ്പര്‍ധക്ക് കാരണമാകുന്നതിനാല്‍ അദ്ദേഹത്തെ പൊലിസ് പലഘട്ടങ്ങളിലായി അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും വിവാദ പരാമര്‍ശവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."