HOME
DETAILS

അറിവുകള്‍ തൊട്ടറിയാം: അധ്യാപന പാര്‍ക്കൊരുക്കി വള്ളിക്കാപ്പറ്റ അന്ധവിദ്യാലയം

  
backup
June 22 2018 | 08:06 AM

%e0%b4%85%e0%b4%b1%e0%b4%bf%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%82-%e0%b4%85%e0%b4%a7

 

മലപ്പുറം: വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തില്‍ ഇനി അധ്യാപന പാര്‍ക്കും. മങ്കട വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലാണ് വേറിട്ട പഠനവഴികളിലൂടെ ശ്രദ്ധേയമാകുന്ന പഠന പദ്ധതി തുടങ്ങുന്നത്. കാഴ്ച പരിമിതരും അംഗപരിമിതരുമായ വിദ്യാര്‍ഥികള്‍ക്കായി സ്പര്‍ശനത്തോടുകൂടിയ സംസ്ഥാനത്തെ ആദ്യത്തെ അധ്യാപന പാര്‍ക്ക് സ്‌കൂളില്‍ തയാറായിട്ടുണ്ട്. ഇത് ഇന്നു വിദ്യാര്‍ഥികള്‍ക്കു സമര്‍പ്പിക്കും.
നാലര ലക്ഷം രൂപയാണ് പാര്‍ക്കിന്റെ ചെലവ്. ചുറ്റുമുള്ളതെല്ലാം തൊട്ടറിഞ്ഞ് പഠിപ്പിക്കുകയും തുറന്ന അന്തരീക്ഷത്തില്‍ കുട്ടികളെ കളിക്കാനും ഉല്ലസിക്കാനും വിട്ട് പഠനവിഷയങ്ങളെ മനസിലുറപ്പിക്കുകയുമാണ് പാര്‍ക്കിലൂടെ ലക്ഷ്യം. ജ്യാമിതീയ രൂപങ്ങള്‍, അബാക്കസ്, അടിസ്ഥാന ശാസ്ത്രം, ഭൂഗോളം, ലോക മാപ്പ്, സൗരയൂഥം, ഇന്ത്യാ മാപ്പ്, കേരളാ മാപ്പ് എന്നിങ്ങനെ വിവിധ അറിവുകള്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
ദീര്‍ഘചതുരം, സമചതുരം, ത്രികോണം, വൃത്തം, പഞ്ചഭുജം മാതൃകകള്‍ പാര്‍ക്കിന്റെ ചുമരിലുണ്ട്. സ്റ്റീലില്‍ നിര്‍മിച്ച വലിയ ഗ്ലോബില്‍ നേരിയ കമ്പികള്‍കൊണ്ടാണ് രാജ്യങ്ങളെ വേര്‍ത്തിരിച്ചിരിക്കുന്നത്. പുഴയും കുന്നും മലയുമെല്ലാം അനുഭവേദ്യമാക്കാന്‍ പ്രത്യേക തെറാപ്പി സെന്ററുമുണ്ട്. മണ്ണ്, മണല്‍, പുഴയിലെ കല്ല്, പുല്ല്, ടൈല്‍, കോണ്‍ക്രീറ്റ് എന്നിവ ഇതിനായി നിലത്തൊരുക്കിയിട്ടുണ്ട്. ഇതിലൂടെ നടന്നു വ്യത്യസ്ത അനുഭവങ്ങളറിയാം. പാര്‍ക്കിലെ മരങ്ങള്‍ക്കു തറയൊരുക്കിയതും ജ്യാമിതീയ രൂപങ്ങള്‍ അനുസരിച്ചാണ്. ഭിന്നശേഷിക്കാര്‍ക്കു ചികിത്സാപരമായ വ്യായാമങ്ങള്‍ക്കും സൗകര്യമുണ്ട്.
അഞ്ചു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്ന പാര്‍ക്ക് മഞ്ചേരി റോട്ടറി ക്ലബിന്റെ സഹായത്തോടെയാണ് മൂന്നു മാസത്തിനുള്ളില്‍ അണിയിച്ചൊരുക്കിയത്. ഇതുവഴി ക്ലാസ് മുറികളിലെ പഠനവും എളുപ്പത്തിലാകുമെന്ന് പ്രധാനാധ്യാപകന്‍ യാസിര്‍ പറഞ്ഞു. ഇന്നു വൈകിട്ട് നാലിനു റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്യും. മഞ്ചേരി റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. സുജിത്ത്, സെക്രട്ടറി ഡോ. സന്ദീപ്, ഡോ. ലാലപ്പന്‍, കെ.വി ജോഷി, അഡ്വ. ജോസി ജേക്കബ് പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  16 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  16 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  16 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  16 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  16 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  16 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  16 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  16 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  17 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  17 days ago