കാടിറങ്ങിയ ആനകള്‍ നാട്ടുകാരെ വട്ടം കറക്കി
പനമരം: ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഇന്നലെ പുലര്‍ച്ചെയാണ് കൈതക്കലില്‍ ഒരു കൊമ്പനും രണ്ട് പിടിയാനകളുമടങ്ങിയ സംഘമെത്തിയത്. കൈതക്കല്‍ പുത്തന്‍പുര മൂസ ഹാജിയുടെ തോട്ടത്തിലാണ് ആനയെ ആദ്യം കണ്ടത്.
ആനയിറങ്ങിയതറിഞ്ഞ് രാവിലെ തന്നെ ജനം പ്രദേശത്ത് തടിച്ച് കൂടിയിരുന്നു. ജനങ്ങളുടെ ശല്യം വര്‍ധിച്ചതോടെ ആനകള്‍ തോട്ടത്തില്‍ നിന്നുമിറങ്ങി.
തുടര്‍ന്ന് ബിഷര്‍ഖാന്‍, പിലാക്കണ്ടി ഇബ്‌റഹീം ഹാജി എന്നിവരുടെ തോട്ടങ്ങളിലേക്ക് കയറി. നാട്ടുകാര്‍ ബഹളം വെച്ചതോടെ ആനകള്‍ ജനക്കൂട്ടത്തിന് നേരെയും പാഞ്ഞു.
നെയ്കുപ്പ വനത്തില്‍ നിന്നാണ് കാട്ടാനകള്‍ കൈതക്കലില്‍ എത്തിയത്. രാത്രി വൈകിയും ആന പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. അരിയത്ത് നാസറിന്റെ വീട്ടുമുറ്റത്തെത്തിയ ആനയെ തുരത്താന്‍ ശ്രമിച്ചു. എന്നാല്‍ പിലാക്കണ്ടി ഇബ്‌റാഹിം ഹാജിയുടെ തോട്ടത്തിലേക്ക് കയറുകയായിരുന്നു ആനക്കൂട്ടം.
രാത്രി വൈകിയും ആനകളെ തുരത്താനുള്ള ശ്രമം നടക്കുകയാണ്. പാതിരിയന്‍, മാത്തൂര്‍വയല്‍, പരക്കുനി വഴിയാണ് ആനകള്‍ സാധാരണ പനമരത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷവും ആനകള്‍ കൂട്ടത്തോടെ ഇവിടെയെത്തിയിരുന്നു.
സ്ഥലം എം.എല്‍.എ ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, മാനന്തവാടി തഹസില്‍ദാര്‍ മേഴ്‌സി, മാനന്തവാടി ഡി.എഫ്.ഒ, വെള്ളമുണ്ട ഫോറസ്റ്റ് ഓഫിസര്‍മാര്‍, പനമരം പൊലീസ്, വാര്‍ഡംഗങ്ങളായ എം.എ ചാക്കോ, മാര്‍ട്ടിന്‍, പി.കെ അബ്ദുല്‍ അസീസ്, കെ മൊയ്തീന്‍ മാസ്റ്റര്‍, ഉസ്മാന്‍ കൈതക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജനങ്ങളെ നിയന്ത്രിച്ചതും ആനകളെ തുരത്താന്‍ ശ്രമം നടത്തിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."