HOME
DETAILS

കശ്മിര്‍: സെയ്ഫുദ്ദീന്‍ സോസിന്റെ പരാമര്‍ശം വിവാദമാവുന്നു

  
backup
June 22, 2018 | 6:29 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%af%e0%b5%8d%e0%b4%ab%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d

ശ്രീനഗര്‍: കശ്മിര്‍ വിഷയത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സെയ്ഫുദ്ദീന്‍ സോസിന്റെ പരാമര്‍ശം വിവാദത്തിലേക്ക്. കശ്മിരിലെ ജനങ്ങള്‍ക്ക് പാകിസ്താനിലേക്ക് ലയിക്കേണ്ട. പക്ഷെ അവരുടെ എക്കാലത്തെയും ആവശ്യം സ്വാതന്ത്ര നിലനില്‍പ്പാണെന്ന പാക് മുന്‍പ്രസിഡന്റ് മുഷറഫിന്റെ പ്രസ്താവന ശരിയാണെന്നും ഈ വാക്കുകള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നുമാണ് സെയ്ഫുദ്ദീന്‍ പറഞ്ഞത്. 

കശ്മിര്‍: പോരാട്ടകഥയുടെയും ചരിത്രത്തിന്റെയും മിന്നലൊളി' എന്ന തന്റെ പുസ്തകം അടുത്തയാഴ്ച പ്രസിദ്ധികരിക്കാനിരിക്കെയാണ് സോസിന്റെ വിവാദ പരാമര്‍ശം. കശ്മിര്‍ വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവാദവെളിപ്പെടുത്തലുകളും പ്രസ്താവനയും പുതിയ പുസ്തകത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. കശ്മിരിലെ ജനങ്ങളുടെ പരമപ്രധാനമായ ആവശ്യവും ആഗ്രഹവും സ്വാതന്ത്ര്യമാണ്.
പാകിസ്താനുമായി ലയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയില്‍ തുടരാനും ആഗ്രഹമില്ല. സ്വതന്ത്രമായ നിലനില്‍പ്പാണ് താഴ്‌വരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. 10 വര്‍ഷം മുന്‍പുള്ള മുഷറഫിന്റെ ഈ നിരീക്ഷണം വളരെ ശരിയായിരുന്നു. ഇന്നും അത് സത്യമായി തുടരുകയാണെന്നും സോസ് പറഞ്ഞു.
എന്നാല്‍ ഒരിക്കലും സാധ്യമാകാത്ത ആവശ്യമാണതെന്ന് തനിക്കറിയാമെന്നും സോസ് വാര്‍ത്താ എജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
മറ്റ് പാര്‍ട്ടികളുമായി സംസാരിക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഹുറിയത്ത് കോണ്‍ഫറന്‍സുമായി ചര്‍ച്ച നടത്തണമെന്നും പുസ്തകത്തില്‍ അദ്ദേഹം പറയുന്നുണ്ട്. മാറിമാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ തുടര്‍ന്നുവന്ന നയങ്ങള്‍ കശ്മിരിനെ ഇന്ത്യയില്‍ നിന്ന് അകറ്റാന്‍ മാത്രമാണ് ഇടയാക്കിയത്.
സര്‍ക്കാരുകള്‍ സ്ഥായിയായ ഒരു പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ടെന്നും സോസ് പറയുന്നു. സോസിന്റെ പ്രസ്താവന രാജ്യവിരുദ്ധമാണെന്നും അദ്ദേഹത്തെ പാകിസ്താനിലേക്ക് നാടുകടത്തുകയാണ് വേണ്ടതെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. തന്റെ മകളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ കേന്ദ്രസഹായം തേടിയ ആളാണ് സെയ്ഫുദ്ദിന്‍ സോസെന്നും സുബ്രഹ്മണ്യം സ്വാമി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ വിടണമെന്നും പാകിസ്താനോടാണ് കൂറെങ്കില്‍ മുഷറഫിന്റെ സേവകനായി അവിടേക്ക് പൊയ്‌ക്കൊള്ളാനുമാണ് ശിവസേനയുടെ ആഹ്വാനം. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കൂടെയാണ് കോണ്‍ഗ്രസെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ആരോപിച്ചു. സ്വതന്ത്ര കശ്മിര്‍ എന്നത് തങ്ങളുടെ നിലപാടല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചത്.
അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംങ്ങ് സുര്‍ജേവാല പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  7 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  7 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  7 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  7 days ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  7 days ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  7 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  7 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  7 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  7 days ago