പി.ഡി.പിയുടെ വോട്ട് എന്തുചെയ്യും?
മലപ്പുറം: പി.ഡി.പി തീവ്രവാദ സംഘടനയാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് എല്‍.ഡി.എഫ്. പി.ഡി.പിയെയും എസ്.ഡി.പി.ഐയെയും ഒരുപോലെയാണ് കാണുന്നതെന്നു സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവനും മുന്‍ മന്ത്രി കെ.പി രാജേന്ദ്രനും മലപ്പുറത്തു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പി എല്‍.ഡി.എഫിനു പിന്തുണ നല്‍കുന്നതായി കഴിഞ്ഞ ദിവസം ഭാരാവാഹികള്‍ പ്രഖ്യാപിച്ചിരുന്നു.
ഇതേതുടര്‍ന്നു ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ വോട്ടു വേണ്ടെന്നു പറയുമോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു എല്‍.ഡി.എഫ് നേതാക്കള്‍.
വോട്ട് ചെയ്യുന്നതു പാര്‍ട്ടികളല്ല, അവര്‍ക്കു പിന്നില്‍ അണിനിരക്കുന്ന ജനങ്ങളാണ്. പിന്തുണതേടി ഇടതുപക്ഷത്തെ ആരും പി.ഡി.പിയെ സമീപിച്ചിട്ടില്ല. ഇടതുപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മുസ്ലിംലീഗ് ഒരുക്കിയ തന്ത്രമാണ് പി.ഡി.പിയുടെ പ്രഖ്യാപനമെന്നും ഇരുവരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."