HOME
DETAILS
MAL
മുട്ടിച്ചിറ ആണ്ടുനേര്‍ച്ച തുടങ്ങി
backup
July 10 2016 | 07:07 AM
തിരൂരങ്ങാടി: മുട്ടിച്ചിറ ശുഹദാക്കളുടെ 180-ാം ആണ്ടു നേര്‍ച്ചക്ക് തുടക്കം. മഹല്ല് പ്രസിഡന്റ് പൂക്കാടന്‍ കുഞ്ഞിമോന്‍ഹാജി പതാകഉയര്‍ത്തി.
മുദരിസ് ഇബ്‌റാഹീം ബാഖവി സിയാറത്തിന് നേതൃത്വം നല്‍കി. വൈകീട്ട് നടന്ന ജലാലിയ്യ റാത്തീബില്‍ അത്തിപ്പറ്റ മൊയ്തീന്‍കുട്ടിമുസ്‌ലിയാര്‍, ബാപ്പു തങ്ങള്‍, ഒളവണ്ണ ഉസ്താദ്, അബ്ദുസ്സലാം ബാഖവി സംബന്ധിച്ചു.
ഇന്ന് വൈകീട്ട് 7 ന് മജ്‌ലിസുന്നൂര്‍ വാര്‍ഷികം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തും. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."