മസൂദ് അസ്ഹറിനെ വിട്ടയച്ചതാരാണെന്ന് മോദി പറയണം- ചോദ്യമുന്നയിച്ച് രാഹുല്‍
ഹവേരി (കര്‍ണാടക): ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യന്‍ ജയിലില്‍ നിന്ന് മോചിപ്പിച്ച് പാകിസ്താനിലേക്കയച്ചത് ബി.ജെ.പി സര്‍ക്കാറാണെന്നത് മോദി രാജ്യത്തോട് സമ്മതിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ ഹവേരിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എനിക്ക് മോദിയോട് ഒരു ചോദ്യം ചോദിക്കാനുണ്ട്, ആരാണ് സി.ആര്‍.പി.എഫ് ജവാന്‍മാരെ കൊന്നത്? എന്താണ് ജയ്‌ഷെ മുഹമ്മദ് നേതാവിന്റെ പേര്? അദ്ദേഹത്തിന്ഞറെ പേര് മസൂദ് അസ്ഹര്‍ എന്നാണ്'- രാഹുല്‍ പറഞ്ഞു. 1999ല്‍ ബി.ജെ.പി സര്‍ക്കാറാണ് മസൂദ് അസ്ഹറിനെ ഇന്ത്യന്‍ ജയിലില്‍ നിന്ന് മോചിപ്പിച്ച് കാണ്ഡഹാറിലൂടെ പാകിസ്താനിലേക്കയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'താങ്കള്‍ എന്തുകൊണ്ടാണ് ഇതിനെക്കുറിച്ചൊന്നും സംസാരിക്കാത്തത്? സി.ആര്‍.പി.എഫ് ജവാന്‍മാരെ കൊന്ന ഭീകരനെ പാകിസ്താനിലേക്കയച്ചത് ബി.ജെ.പി ആണെന്നെന്തുകൊണ്ട് താങ്കള്‍ പറയുന്നില്ല? ഞങ്ങള്‍ നിങ്ങളെപ്പോലെ ഭീകരവാദത്തിനു മുന്നില്‍ മുട്ടുമടക്കില്ല. മസൂദ് അസ്ഹറിനെ ആരാണ് വിട്ടയച്ചതെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് വ്യക്തമായറിയാം' - അദ്ദേഹം പറഞ്ഞു.
1999 ല്‍ വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി 814 വിമാനം ഭീകരര്‍ റാഞ്ചുകയും വിലപേശുകയും ചെയ്തതിനെ തുടര്‍ന്നാണ് മസൂദ് അസ്ഹറിനെ വിട്ടയച്ചത്. മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുളള ജയ്‌ഷെ മുഹമ്മദ് പുല്‍വാമ അക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."