കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കിയത് ചൈനയില്‍
ബെയ്ജിങ്: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കിയത് ചൈനയില്‍. ആംനെസ്റ്റി ഇന്റര്‍നാഷനലാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ടത്. ചൈനക്ക് തൊട്ടു പിന്നിലായി ഇറാനും മൂന്നാം സ്ഥാനത്തു സഊദി അറേബ്യയുമാണ്. ഇറാഖ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്.
കഴിഞ്ഞ വര്‍ഷം ആകെ നടപ്പിലാക്കിയ 1032 വധശിക്ഷയില്‍ 87 ശതമാനവും ചൈനയിലാണ്. വധശിക്ഷ നടപ്പിലാക്കിയ ആദ്യ അഞ്ചു രാജ്യങ്ങളുടെ പേരുകളില്‍ 2006 നു ശേഷം ആദ്യമായി അമേരിക്ക ഈ വര്‍ഷം ഇല്ലെന്നതും ശ്രദ്ധേയമാണ്. അമേരിക്ക ഈ കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 55 രാജ്യങ്ങളിലായി 3,117 വധശിക്ഷ വിധിക്കപ്പെടുകയും ചെയ്തിട്ടുണ്ടണ്ട്. ആംനെസ്റ്റി ഇന്റര്‍നാഷനല്‍ കണക്കില്‍ ഇത് റെക്കോര്‍ഡായാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം 23 രാജ്യങ്ങളിലായി 1032 ആളുകളെയാണ് വിവിധ കേസുകളില്‍ വധശിക്ഷക്ക് വിധേയരാക്കിയത്. തൊട്ടു മുന്‍പത്തെ വര്‍ഷത്തേക്കാള്‍ ഇത് കുറവാണ്. 2015 ല്‍ 25 രാജ്യങ്ങളിലായി 1634 പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയിരുന്നത്. അതേസമയം, വധ ശിക്ഷ നടപ്പാക്കുന്നതിനായി കുറ്റം ഏറ്റു പറയുന്നതിന് ചില രാജ്യങ്ങളില്‍ പീഡന മുറകള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 28 ശതമാനം കുറവാണ് 2016 ല്‍ നടത്തിയ വധശിക്ഷാ കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."