വയലില്‍ മാലിന്യം തള്ളിയ സംഭവം; സ്ഥലമുടമക്കെതിരേ നടപടിയുമായി ആരോഗ്യവകുപ്പ്
വണ്ടൂര്‍: റോഡരികിലെ വയലില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ സ്ഥലമുടമക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്. വണ്ടൂര്‍ ബൈപ്പാസ് റോഡരികില്‍ സിയന്ന ഓഡിറ്റോറിയത്തിന് സമീപമത്തെ വയലിലാണ് കഴിഞ്ഞ ദിവസം പകല്‍സമയത്ത് പ്ലാസ്റ്റിക്ക് മാലിന്യം തള്ളിയിരുന്നത്. സ്ഥലമുടമയുടെ സമ്മതത്തോടെയാണ് മാലിന്യ നിക്ഷേപമെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് അധികൃതര്‍ നടപടി സ്വീകരിക്കുന്നത്. വണ്ടൂര്‍ പഞ്ചായത്തില്‍ പ്ലാസ്റ്റിക് കവറുകളുടെ നിരോധനം ഏപ്രില്‍ മാസം മുതല്‍ ശക്തമാക്കുന്നതിനിടയിലാണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ വയലില്‍ തള്ളിയത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് 12ഓടെയാണ് ഗുഡ്സ് വാഹനത്തിലെത്തിയവര്‍ വയലില്‍ മാലിന്യം തള്ളത്. ഇവയില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്ന ആശുപത്രി മാലിന്യമടക്കമുള്ളവയുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലമുടമക്ക് നോട്ടീസ് നല്കി.
മാലിന്യം സ്വന്തം ഉത്തരവാദിത്തത്തില്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്ത് സംസ്കരിക്കണമെന്നാണ് നോട്ടീസിലുള്ളത്.
നിശ്ചിത സമയത്തിനകം നീക്കം ചെയ്തില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.വിജയന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."