HOME
DETAILS
MAL
പൊളിച്ചടക്കി കൊളംബിയ; തകര്‍ന്നടിഞ്ഞ് പോളണ്ട്
backup
June 24 2018 | 20:06 PM
റഷ്യ: കൊളംബിയയുടെ ഗോളടിക്ക് മുന്നില്‍ വീണ പോളണ്ട് പ്രീകോര്‍ട്ടര്‍ കാണാതെ പുറത്തായി. 3-0നായിരുന്നു കൊളംബിയയുടെ വിജയം. ഇരുടീമുകള്‍ക്കും നിര്‍ണായകമായ മത്സരത്തില്‍ ഉടനീളം കൊളംബിയക്ക് അധിപത്യം നിലനിര്‍ത്താന്‍ സാധിച്ചു.
40-ാം മിനിറ്റില്‍ കൊളംബിയക്ക് വേണ്ടി വൈ. മിനയാണ് ഗോള്‍ നേടിയത്. ഹാമിഷ് റോഡ്രിഗസിന്റെ ഇടങ്കാല്‍ ക്രോസ് ഉയര്‍ന്ന് ചാടിയ മിന ഹെഡറിലൂടെ ഗോള്‍ നേടുകയായിരുന്നു.
രണ്ടാം പകുതിക്ക് ശേഷമുള്ള 70-ാം മിനിറ്റില്‍ റഡാമല്‍ ഫാല്‍കാവോ വീണ്ടും കൊളംബിയയെ മുന്നിലെത്തിച്ചു. ജുവാന്‍ കോഡ്‌റാഡോ കൊളംബിയക്ക് വേണ്ടി മൂന്നാം ഗോളും നേടി. 75-ാം മിനിറ്റിലായിരുന്നു ഗോള്‍.
മൂന്ന്‌പോയിന്റ് നേടിയ കൊളംബിയ ഗ്രൂപ്പ് എച്ചില്‍ മൂന്നാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."