HOME
DETAILS

ഖുര്‍ആനുമായുള്ള സമാഗമം (10) ദൃഷ്ടാന്തമുണ്ട്! ഹൃത്തടം തുറന്നുവെക്കുക

  
backup
May 16 2020 | 09:05 AM

encounter-with-quran-thariq-ramadan-2020-may

 

ഖുര്‍ആന്‍ എന്താണ് മനുഷ്യകുലത്തോട് സംവദിക്കുന്നത്? ഈ പ്രപഞ്ചത്തെക്കുറിച്ച് ഖുര്‍ആന്‍ എന്താണ് പറയുന്നത്? ഈ ചോദ്യങ്ങളുമായി ഖുര്‍ആന്‍ വായിക്കാനിരുന്നാല്‍ അത്ഭുതാവഹമായ നിധിശേഖരങ്ങളിലേക്ക് ഖുര്‍ആന്‍ മനുഷ്യന്റെ ശ്രദ്ധ ക്ഷണിക്കുന്നതായി കാണാം. സവിശേഷ ബുദ്ധിയും വിവേകവുമുള്ള മനുഷ്യനോട് ചിന്തിക്കാന്‍ ആജ്ഞ നല്‍കി ഒരുപാട് കാര്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ സംസാരിക്കുന്നുണ്ട്. ഖുര്‍ആന്‍ വായിക്കുന്നതിനൊപ്പം പ്രപഞ്ചമെന്ന വലിയ പാഠപുസ്തകത്തെ കൂടി വായിക്കാനാണ് ഖുര്‍ആന്‍ മനുഷ്യകുലത്തോട് ആവശ്യപ്പെടുന്നത്. മനുഷ്യന് സ്വയം മനസ്സിലാക്കാന്‍ ഈ പ്രപഞ്ചവും അതിലെ ഘടനയും മനുഷ്യന്‍ വായിക്കേണ്ടതുണ്ട്.


'ഇതു സത്യം തന്നെയാണെന്ന് അവര്‍ക്ക് സ്പഷ്ടമാകും വിധം ചക്രവാളങ്ങളിലും അവരില്‍ തന്നെയും പിന്നീട് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു നാം ഗോചരീഭവിപ്പിക്കുന്നതാണ്. ഏതു കാര്യത്തിനും സാക്ഷിയായി താങ്കളുടെ നാഥന്‍ തന്നെ പോരേ?' (ഫുസ്സിലത് 53) വാക്കാല്‍ ലളിതവും ആശയത്താല്‍ ഘനമുള്ളതുമായ വാക്യമാണിത്. സത്യം വെളിവാകുംവിധം ചക്രവാളങ്ങളിലും മനുഷ്യനില്‍ തന്നെയും ദൃഷ്ടാന്തങ്ങള്‍ മനുഷ്യനു മുമ്പില്‍ അല്ലാഹു വെളിവാക്കുന്നതാണ്. മനുഷ്യന്റെ ചിന്ത സഞ്ചരിക്കേണ്ട മാര്‍ഗത്തെക്കുറിച്ചാണ് ഈ വാക്യത്തില്‍ അല്ലാഹു സൂചിപ്പിക്കുന്നത്. തന്നില്‍ തുടങ്ങി പ്രപഞ്ചത്തിനു നേര്‍ക്ക് സഞ്ചരിക്കുന്ന മാര്‍ഗമാണ് മനഃശാസ്ത്രത്തില്‍ അടിസ്ഥാന സ്വഭാവമായി ഗണിക്കപ്പെടുന്നത്. എന്നാല്‍ ഈ വാക്യത്തില് അല്ലാഹു പറയുന്നത് മനുഷ്യന്റെ ആത്മീയ യാത്ര അല്ലെങ്കില്‍ സ്വന്തം ആത്മാവുമായുള്ള മനുഷ്യന്റെ ബന്ധത്തന്റെ സഞ്ചാര മാര്‍ഗം ബാഹ്യലോകത്തുനിന്നും ആന്തരിക ലോകത്തിലേക്കാണ്. പ്രപഞ്ചത്തില്‍ നിന്നും ആത്മാവിലേക്കാണ് മനുഷ്യന്റെ ആത്മീയ യാത്രയുടെ സഞ്ചാര പാത. ബാഹ്യലോകം മനുഷ്യന്റെ ആന്തരിക ലോകത്തെ മനസ്സിലാക്കിതരുന്നുണ്ട്. ഈ പ്രപഞ്ചത്തിലൂടെ തുറന്ന ഹൃദയവുമായി മനുഷ്യന്‍ സഞ്ചരിച്ചു തുടങ്ങിയാല്‍ അവസാനം മനുഷ്യനെത്തുന്നത് സ്വന്തം ആത്മാവിലായിരിക്കും. ചക്രവാളങ്ങളിലും പിന്നെ മനുഷ്യനില്‍ തന്നെയും അല്ലാഹുവിന്റെ സാന്നിധ്യത്തിന്റെ സൂചനകള്‍ വെളിവാക്കി തരുമെന്നാണ് ഖുര്‍ആനിക വാക്യം പറയുന്നത്. മനുഷ്യന്റെ ആന്തരിക ലോകത്തും ബാഹ്യലോകത്തുമുള്ള സത്യത്തിന്റെ സൂചനകളെക്കുറിച്ചാണ് വെളിപാടു പുസ്തകങ്ങളിലൂടെ അല്ലാഹു മനുഷ്യനെ ഓര്‍മപ്പെടുത്തുന്നത്.

തുറന്നുവെച്ച ഹൃദയം കൊണ്ട് സത്യത്തെ മനസ്സിലാക്കാനാണ് ഇത്തരം വെളിപാടുകളുടെ താല്‍പര്യം. പ്രപഞ്ചത്തിന്റെ ആത്ഭുതാവഹമായ ഘടന അതിന്റെ ഭംഗി ഇവയെല്ലാം ഏകാത്മക സത്യത്തെക്കുറിച്ചാണ് മനുഷ്യനെ ഓര്‍മപ്പെടുത്തുന്നത്. ഒരു ശക്തിയുടെ സാന്നിധ്യം ഇവയ്ക്കു പിന്നിലൊക്കെ കാണാന്‍ സാധിക്കും. ഈ സത്യങ്ങളെക്കുറിച്ചാണ് ഖുര്‍ആന്‍ പലയിടത്തായി മനുഷ്യനെ ഓര്‍മപ്പെടുത്തുന്നത്. പ്രപഞ്ചത്തിലൂടെയുള്ള മനുഷ്യ സഞ്ചാരം അവസാനം സ്വന്തം അത്മാവിലെത്തുമ്പോള്‍ പ്രപഞ്ചത്തില്‍ കണ്ട അതേ സൂചകങ്ങള്‍ മനുഷ്യന് തന്നില്‍ തന്നെയും കണ്ടെത്താന്‍ സാധിക്കും. ഈ ആന്തരിക ലോകവും ബാഹ്യലോകവും പരസ്പരം ദര്‍പ്പണമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ബൗദ്ധ കണ്‍ഫ്യൂഷ്യസ് ഹൈന്ദവ പാരമ്പര്യങ്ങളിലും ഈ ദര്‍പ്പണത്തിന്റെ ആശയം നമുക്ക് കാണാം. സ്ഥൂലപ്രപഞ്ച (ാമരൃീരീാെ) ത്തിന്റെ ദര്‍പ്പണമായിട്ട് മനുഷ്യ (ാശരൃീരീൊ) നെ നമുക്ക് കാണാമെന്ന് ഈ പാരമ്പര്യങ്ങളൊക്കെ അവതരിപ്പിക്കുന്നുണ്ട്. വളരെ മുമ്പേ നിലവിലുള്ള ആശയമാണിത്. പ്രാപഞ്ചിക സത്യങ്ങളിലൂടെ മനുഷ്യന്‍ സഞ്ചരിച്ച് അവസാനം സ്വന്തം ആത്മാവിലെത്തിച്ചേരുമ്പോള്‍ സ്വന്തം ജീവിതാര്‍ഥം മനസ്സിലാക്കാന്‍ മനുഷ്യന് സാധിക്കുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. സ്രഷ്ടാവായ അല്ലാഹുവിനെക്കുറിച്ചും മനുഷ്യനെക്കുറിച്ചും അവ തമ്മിലെ ബന്ധത്തെക്കുറിച്ചുമാണ് ശാസ്ത്രം സംസാരിക്കുന്നത്. വാസ്തവത്തില്‍ ഈ സൂചകങ്ങളൊക്കെ ഒരു ഓര്‍മപുസ്തകത്തിന്റെ കര്‍തൃത്വമാണ് നിര്‍വഹിക്കുന്നത്. കാരണം മറവി ഏതു മനുഷ്യനിലുമടങ്ങിയ പ്രാഥമിക ദൗര്‍ബല്യമാണ്. മറവിക്കൊപ്പമാണ് മനുഷ്യന്റെ സൃഷ്ടിപ്പു തന്നെ. അതുകൊണ്ട് ഈ പ്രകൃതിയും പ്രപഞ്ചവുമൊക്കെ മനുഷ്യനുള്ള ഓര്‍മപുസ്തകമാണ്. അല്ലാഹുവിനെക്കുറിച്ചും അവന്റെ സാന്നിധ്യത്തെക്കുറിച്ചുമാണ് അവ നിരന്തരം മനുഷ്യനെ തെര്യപ്പെടുത്തുന്നത്. നിന്നെ പടച്ചു ഭൂമിയിലേക്കയച്ചു. നിന്റെ നിത്യജീവിത യജ്ഞങ്ങളില്‍ നീ കാലത്തോടും ഇടത്തോടും പ്രകൃതിയോടും പ്രപഞ്ചത്തോടും പലവിധേന ക്രയവിക്രയങ്ങള്‍ നടത്തുന്നു. സ്രഷ്ടാവായ അല്ലാഹുവിന്റെ അടയാളങ്ങള്‍ നിനക്കിവിടെയൊക്കെ കാണാം. അല്ലാഹു എല്ലാത്തിലുമുണ്ട്. നിന്റെടുത്തുണ്ട്. നിനക്കു ചുറ്റുമുണ്ട്. ഈ പ്രപഞ്ചം പോലും അവനെ ഓര്‍ക്കാന്‍ നിനക്കുവേണ്ടി സംവിധാനിച്ച പാരിതോഷികമാണ്. വെളിപാടുകള്‍ മനുഷ്യനോട് പറയുന്നതിതാണ്. അതുകൊണ്ട് പ്രപഞ്ചത്തെക്കുറിച്ചും നിന്നെക്കുറിച്ചും നീ ചിന്തിച്ചു തുടങ്ങണം. പര്യാലോചനകള്‍ നടത്തണം. പ്രപഞ്ചത്തെക്കുറിച്ച് നീ ചിന്താനിമഗ്‌നനാവണം. സ്വന്തത്തെക്കുറിച്ച് നീ ധ്യാനനിമഗ്‌നനാവണം. മനുഷ്യന്റെ ആത്മസ്വത്വത്തെ തിരിച്ചറിയാനാണിതൊക്കെ.


'ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്കു ധാരാളം അദ്ഭുത ദൃഷ്ടാന്തങ്ങളുണ്ട്' (ആലുഇംറാന്‍ 190) ഈ വാക്യം അവതീര്‍ണമായപ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബി തേങ്ങി കരയുകയായിരുന്നു. ഈ വാക്യത്തിലെ യാഥാര്‍ത്ഥ്യത്തിന്റെ തീക്ഷ്ണത നബിയെ കരയിപ്പിക്കാന്‍ പോന്നതായിരുന്നു. ' നിന്നും ഇരുന്നും കിടന്നുമൊക്കെ അല്ലാഹുവിനെ സ്മരിക്കുന്നവരാണവര്‍. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റിയവര്‍ ചിന്തിച്ചുകൊണ്ടിരിക്കും നാഥാ, ഇതൊന്നും നീ വെറുതെ പടച്ചതല്ല. ഞങ്ങളിതാ നിന്റെ വിശുദ്ധി പ്രകീര്‍ത്തിക്കുന്നു. നരക ശിക്ഷയില്‍ നിന്നും ഞങ്ങളെ കാക്കേണമേ' (ആലുഇംറാന്‍ 191) സദാസമയം അല്ലാഹുവിനെ ധ്യാനിച്ച പ്രപഞ്ചത്തെക്കുറിച്ച് പര്യാലോചനകള്‍ നടത്തിയ സദ്‌വൃത്ത വ്യക്തികളെക്കുറിച്ചാണീ വാക്യം. ആത്മ ജ്ഞാനവും പ്രാപഞ്ചിക ജ്ഞാനവും കൈമുതലാക്കിയവരാണവര്‍. ജീവിതാര്‍ഥം മനസ്സിലാക്കിയവരാണവര്‍. അതുകൊണ്ട് ഈ ഭുവന വാനലോകം അല്ലാഹു വെറുതെ പടച്ചതല്ലെന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. മരണം നല്‍കി ഏവരേയും അല്ലാഹു അവനിലേക്ക് തിരിച്ചുവിളിക്കും. മനുഷ്യ ചെയ്തികള്‍ വിചാരണ ചെയ്യപ്പെടും. നന്മ തിന്മകള്‍ക്ക് പ്രതിഫലം നല്‍കപ്പെടും. അതുകൊണ്ട് പരസ്പരം ഗുണദോഷിക്കുന്ന പ്രതാപിയായ മനുഷ്യരാകണം നാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

പ്രിയങ്കയുടെ പത്രിക സമര്‍പ്പണം; ഖാര്‍ഗെയും സോണിയയും വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  2 months ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

വനമേഖലയില്‍ പരിശോധനക്കെത്തി; തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Kerala
  •  2 months ago
No Image

വിമാനസര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

National
  •  2 months ago
No Image

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ ആഴ്ച ലഭിക്കും

Kerala
  •  2 months ago
No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago