കൊവിഡിന്റെ മറവില്‍ കേന്ദ്രം ഇന്ത്യയെ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതി: ചെന്നിത്തല
തിരുവനന്തപുരം: കൊവിഡിന്റെ മറവില്‍ കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയെ സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള നടപടിയാണ് പാക്കേജിലൂടെ കൈക്കൊണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കേജുകൊണ്ട് സാധാരണക്കാര്‍ക്ക് പ്രയോജനമുണ്ടാവില്ല. ജനങ്ങളെ വായ്പയുടെ കുരുക്കിലാക്കുകയാണ് പാക്കേജിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമ്പദ് വ്യവസ്ഥയെ ശക്തിപപെടുത്തുകയല്ല തകര്‍ക്കുകയാണ് പാക്കേജ് ചെയ്യുന്നത്. മാത്രവുമല്ല ഫെഡറലിസത്തെ തകര്‍ക്കുന്ന നടപടികളും കൈക്കൊണ്ടു.
കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായി തഴഞ്ഞു. ക്രെഡിറ്റും അഡീഷണല്‍ ലോണും മാത്രമാണ് പാക്കേജില്‍ എടുത്തു പറയുന്നത്. 6000 രൂപ ജനങ്ങള്‍ക്ക് നേരിട്ട് നല്‍കണമെന്നാണ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടത്. സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച നടത്തിയാണ് രാഹുല്‍ ആവശ്യമുന്നയിച്ചത്. എന്നാല്‍ പാക്കേജില്‍ മുഴുവന്‍ കാണുന്നത് വായ്പയാണ്.
കേന്ദ്രപാക്കേജും സംസ്ഥാന പാക്കേജും കബളിപ്പിക്കുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."