വനം കൈയേറ്റവുമായി ബന്ധപ്പെട്ട് 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു: മന്ത്രി
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വനം കൈയേറ്റവുമായി ബന്ധപെട്ടു 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു വനം മന്ത്രി കെ രാജു നിയമസഭയെ അറിയിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വനം കൈയേറിയതായി കണ്ടെത്തിയിട്ടുള്ളത്.വനം കൈയേറ്റം തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു ണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തു കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ജനവാസ കേന്ദ്രങ്ങളില്‍ വന്യ മൃഗ ആക്രമണം മൂലം 8,42,46,468 രൂപയുടെ കൃഷിനാശം ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 1,704 പേര്‍ക്ക് പരുക്ക് പറ്റി. 247 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 508 വീടുകള്‍ ആക്രമിച്ചു. 877വളര്‍ത്തു മൃഗങ്ങളെ കൊന്നു. ഇക്കാലയളവില്‍ ആക്രമണത്തിന് വിധേയരായി പരുക്ക് പറ്റിയവര്‍ക്ക് 3,96,30,091 രൂപയും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 3,85,31,250രൂപയും ധനസഹായമായി 1,730 പേര്‍ക്ക് നല്കി. ഇനി 282 പേര്‍ക്ക് ആശ്രിത ധന സഹായം നല്‍കാനുണ്ട്. വീട് നശിച്ചതും കൃഷിനാശം സംഭവിച്ചതുമായ 14,637 പേരുടെ പരാതി ലഭിച്ചു. ഇതനുസരിച്ചു 13,436 പേര്‍ക്ക് സഹായം നല്കി. ഇനി 1,201 പേര്‍ക്ക് സഹായം നല്‍കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."