'കെ.എസ്.ഇ.ബിയുടെ എല്‍.ഇ.ഡി ബള്‍ബുകള്‍ അപ്രത്യക്ഷമായി'
കാട്ടാക്കട: കെ.എസ്.ഇ.ബി ഉപഭോക്താക്കള്‍ക്കായി വിതരണം ചെയ്യാന്‍ എത്തിച്ച എല്‍.ഇ.ഡി ബള്‍ബുകള്‍ ലഭിക്കുന്നില്ലെന്നു പരാതി.
തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പാണ് ഉപഭോക്താക്കള്‍ക്കായി കെ.എസ്.ഇ.ബി 190 രൂപ നിരക്കില്‍ ബില്‍ ഒടുക്കുന്നതിനൊപ്പം നല്‍കാന്‍ തീരുമാനിച്ച് ലക്ഷകണക്കിന് ബള്‍ബുകള്‍ സംസ്ഥാനത്തെ കെ.എസ്.ഇ.ബി ഓഫിസുകളില്‍ എത്തിച്ചത്.
എന്നാല്‍, ഇപ്പോള്‍ ഈ ബള്‍ബുകള്‍ കാണുന്നില്ലെന്നാണ് അറിയുന്നത്. ആദ്യം ബില്‍ അടച്ച ചില ഉപഭോക്താക്കള്‍ക്കു വിതരണം ചെയ്തിരുന്നുവെങ്കിലും തെരഞ്ഞെപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇപ്പോള്‍ ബള്‍ബ് വാങ്ങാന്‍ എത്തിയവരോടു ബള്‍ബുകള്‍ സ്റ്റോക്കില്ല എന്നാണ് അധികൃതര്‍ പറയുന്നത്. കാട്ടാക്കട കെ.എസ്.ഇ.ബി ഓഫിസിനു കീഴില്‍ മാത്രം 18000ത്തില്‍പരം ഉപഭോക്താക്കളാണ് ഉള്ളത്.
എന്നാല്‍ 3000ത്തോളം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇവിടെ നിന്നും ബള്‍ബുകള്‍ വിതരണം ചെയ്തത്. മറ്റുള്ളവര്‍ക്കായുള്ള ബള്‍ബുകള്‍ എന്തായെന്നാണ് ഉപഭോക്താക്കള്‍ ചോദിക്കുന്നത്.
അതേസമയം വിപണിയില്‍ ലഭിക്കുന്ന ബള്‍ബുകളെക്കാള്‍ നിലവാരം കുറഞ്ഞതും ഗ്യാരന്റി ഇല്ലാത്തതും ആയ എല്‍.ഇ.ഡി വാങ്ങിയാല്‍ എത്രനാള്‍ ഈടുനില്‍ക്കുമെന്നതിലും ആശങ്കയുള്ളതായി ഉപഭോക്താക്കള്‍ പറയുന്നു.
ഗ്യാരന്റിയില്ലാത്ത ബള്‍ബുകള്‍ക്ക് 190 രൂപ കെ.എസ്.ഇ.ബി ഈടാക്കുമ്പോള്‍ 150 രൂപയ്ക്കു വിപണിയില്‍ ലഭിക്കുന്ന ബള്‍ബ് ദീര്‍ഘകാലം ഈടുനില്‍ക്കുകയും ഗ്യാരന്റിയും ലഭിക്കുന്നതിനാല്‍ വിപണിയില്‍ നിന്നും വാങ്ങുന്നതാണ് ലാഭം എന്നും ഉപഭോക്താക്കള്‍ പറയുന്നു.
സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ക്കായി തുക വകയിരുത്തിയിട്ടുണ്ട്ണ്ട്.
ഇതു പ്രാബല്യത്തില്‍ ആകുന്നതോടെ നേരത്തെ വിതരണത്തിനായി എത്തിച്ച ബള്‍ബുകള്‍ പലവഴിക്ക് പോവുകയും വന്‍ അഴിമതിക്ക് വഴിവയ്ക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."