നാടെങ്ങും ലഹരിക്കെതിരേ കൈകോര്‍ത്തു
പയ്യോളി: കോഴിക്കോട് റൂറല്‍ ജില്ലാ ജനശ്രീ സുരക്ഷ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ അക്ഷര കോളജിന്റെയും പയ്യോളി ഹൈസ്‌കൂള്‍ എസ്.പി.സി കേഡറ്റുകളുടെയും സഹകരണത്തോടെ ലഹരി വിരുദ്ധ റാലി നടത്തി. വടകര ഡി.വൈ.എസ്.പി സി.പി സന്തോഷ് റാലിയുടെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു.
പെരുമ ഓഡിറ്റോറിയത്തില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് ഡി.വൈ.എസ്.പി അശ്വകുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിനേശ് കോറോത്ത് അധ്യക്ഷനായി. മോഹനന്‍ ബാബു, കെ.നാരായണന്‍, കുഞ്ഞമ്മദ്, സി.മുഹമ്മദ്, രജീഷ് കടവത്ത്, സന്തോഷ് കടവത്ത്, വി.പി.ശിവദാസന്‍ സംസാരിച്ചു.
പേരാമ്പ്ര: മാട്ടനോട് എ.യു.പി സ്‌കൂളില്‍ ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനത്തില്‍ ഘോഷയാത്രയും കൊളാഷ് പ്രദര്‍ശനവും നടത്തി.
ഹെഡ്മാസ്റ്റര്‍ വി.കെ സജീവന്‍ അധ്യക്ഷനായി. വി.പി ഷാജി, സി.പി,ലിഷ, കെ. സോജ, അബ്ദുല്‍ റഷീദ് നേതൃത്വം നല്‍കി.
കുറുമ്പൊയില്‍: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുറുമ്പൊയില്‍ ദേശസേവ എ.യു.പി സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടന്നു. കുറുമ്പൊയില്‍ ഗ്രാമത്തില്‍ നിന്ന് ലഹരിയെ പടിയിറക്കുമെന്ന് വിദ്യാര്‍ഥികള്‍ വെളിച്ചം കൊളുത്തി പ്രതിജ്ഞ ചെയ്തു.
'ലഹരി സമൂഹത്തില്‍ വരുത്തുന്ന പ്രശ്‌നങ്ങള്‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റര്‍, ചിത്രരചന മത്സരങ്ങള്‍ നടന്നു. തുടര്‍ന്ന് നടന്ന ലഹരി വിരുദ്ധ റാലി ഹെഡ്മിസ്ട്രസ് ഗീത ഫ്‌ലാഗ് ഓഫ് ചെയ്തു. പരിപാടികള്‍ക്ക് അധ്യാപകരായ ഫൈസല്‍ കിനാലൂര്‍, അജി, ജഗദീശന്‍, ഷിജി നേതൃത്വം നല്‍കി.
ഉള്ള്യേരി: ഗ്രാമപഞ്ചായത്ത് വിമുക്തിപദ്ധതിയുടെ ഭാഗമായി ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഉള്ളിയേരി എ.യു.പി സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ ഉദ്ഘാടനം ചെയ്തു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ രാമന്‍കുട്ടി അധ്യക്ഷനായി. അത്തോളി പൊലിസ് എസ്.ഐ ആര്‍.എന്‍ പ്രശാന്ത് ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് ചന്ദ്രിക പൂമടത്തില്‍, വിമുക്തി കോര്‍ഡിനേറ്റര്‍ കെ.വി അബ്ദുല്‍ മജീദ്, അഡീഷണല്‍ എസ്.ഐ വി.പി വിജയന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ സി.കെ ബാബുരാജന്‍, എ. മനീഷ്, ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍ സംസാരിച്ചു. വി. റന ഫാത്തിമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി ബ്രജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
കിനാലൂര്‍: പൂവ്വമ്പായി എ.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ ദിനത്തില്‍ ലഹരി വിരുദ്ധ റാലി നടത്തി. കോര്‍ഡിനേറ്റര്‍ ബഷീര്‍ സി.കെ, ശരീഫ ടീച്ചര്‍, നദീറ ടീച്ചര്‍, അസ്മ ടീച്ചര്‍ നേതൃത്വം നല്‍കി.
ക്ലാസുകളില്‍ അധ്യാപകര്‍ ലഹരി വിരുദ്ധ പ്രതിജ്ഞാ ചൊല്ലി കൊടുത്തു.
പേരാമ്പ്ര: ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് രാമല്ലൂര്‍ ജി.എല്‍പി സ്‌കൂളില്‍ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തില്‍ എന്റെ ഭവനം ലഹരി വിമുക്തം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം എന്‍.കെ സ്വപ്‌നേഷിന്റെ ഗൃഹാങ്കണത്തില്‍ പ്രധാനാധ്യാപകന്‍ കെ. ബഷീര്‍ നിര്‍വഹിച്ചു.
വീടുകളില്‍ പതിക്കാനുള്ള എന്റെ ഭവനം ലഹരി വിമുക്തം സ്റ്റിക്കര്‍ പി.ടി.എ പ്രസിഡന്റ് യു.കെ. ശശികുമാര്‍ പ്രകാശനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബ് കണ്‍വീനര്‍ വിശാല്‍ ജി. ശശികുമാര്‍ പദ്ധതി വിശദീകരിച്ചു. ലഹരി വിരുദ്ധ റാലി നടത്തി. ക്ലബ്ബുകള്‍, കടകള്‍, വീടുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തി. എം. സുരേന്ദ്രന്‍, എം. സുകുമാരന്‍, സി. ഗംഗാധരന്‍, പി.ടി.കെ പുഷ്പ, വി.പി അബ്ദുല്‍ ബാരി, പി. അനുശ്രീ സംസാരിച്ചു.
പേരാമ്പ്ര: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി പേരാമ്പ്ര ദാറുന്നുജൂം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'ലഹരിക്കെതിരേ ഒരു കയ്യൊപ്പ്'പരിപാടി സംഘടിപ്പിച്ചു.
ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എം. മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരേ ടൗണില്‍ റാലിയും ലഘുലേഖ വിതരണവും നടന്നു. സൂപ്രണ്ട് എ. വിജയന്‍, എ. ശശി, പ്രഗില വി.എം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."