ഡീസലും പെട്രോളുമെത്താതെ ത്രിപുര 20ാം ദിവസത്തിലേക്ക്
അഗര്‍ത്തല: ആസ്സാം-ത്രിപുര അതിര്‍ത്തിയിലെ ദേശീയ പാത എന്‍.എച്ച് 44 തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതോടെ ത്രിപുരയിലെ പെട്രോള്‍,ഡീസല്‍ വിതരണം നിലച്ചു.മണ്ണിടിച്ചിലും മോശം കാലാവസ്ഥയുമാണ് റോഡ് ഗതാഗതം തടസ്സപ്പെടാന്‍ കാരണം. ഇതുമൂലം 20 ദിവസമായി ടാങ്കര്‍ ലോറികള്‍ക്ക് സംസ്ഥാനത്തെത്താനാകാതെ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോള്‍ പമ്പുകളിലേയും ഇന്ധനം തീര്‍ന്നിരിക്കുകയാണ്. ശേഷിക്കുന്ന ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പുകള്‍ക്കു മുമ്പില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയാണ്.
സര്‍ക്കാര്‍ റേഷനായി 200 രൂപയുടെ പെട്രോള്‍ അനുവദിച്ചിരുന്നെങ്കിലും ഇതും ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. എന്നാല്‍ കരിഞ്ചന്തയില്‍ പെട്രോള്‍ വില്‍പ്പന വ്യാപകമായിട്ടുണ്ട്. ലിറ്ററിന് 150 മുതല്‍ 200 രൂപ വരെയാണ് ഈടാക്കുന്നത്. പെട്രോളിനും ഡീസലിനും പുറമെ പാചകവാതകത്തിനും അസംസ്‌കൃത വസ്തുക്കള്‍ക്കുമായി ത്രിപുര ഏറെ ബുദ്ധിമുട്ടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."