HOME
DETAILS

നഴ്‌സിങ് ജോലിക്ക് കുവൈത്തിലെത്തിയ യുവതിക്ക് പീഡനം

  
backup
June 27, 2018 | 6:20 AM

%e0%b4%a8%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b5%e0%b5%88%e0%b4%a4%e0%b5%8d



കല്‍പ്പറ്റ: നഴ്‌സിങ് ജോലിക്കായി കുവൈത്തിലെത്തിയ യുവതിയെ ഏജന്റ് പൂട്ടിയിട്ടതായി പരാതി. പുല്‍പ്പള്ളി സ്വദേശിനിയായ സോഫിയ പൗലോസിനെയാണ് കുവൈത്തില്‍ പൂട്ടിയിട്ടത്. നഴ്‌സിങ് ജോലിക്കായി കൊണ്ടുപോയ യുവതിക്ക് മറ്റൊരു ജോലിയാണ് കൊടുത്തത്. ഇത് എതിര്‍ത്തതോടെയാണ് പൂട്ടിയിട്ടത്്. ഇതുസംബന്ധിച്ച് സോഫിയയുടെ കുടുംബം പുല്‍പ്പള്ളി പൊലിസില്‍ പരാതി നല്‍കി. പെരിന്തല്‍മണ്ണയിലെ ട്രാവല്‍ ഏജന്‍സി വഴി കഴിഞ്ഞ മെയ് 15നാണ് സോഫിയ ദുബൈയില്‍ എത്തിയത്. അവിടെയുള്ള ഏജന്റിന്റെ അടുത്തേക്കാണ് ട്രാവല്‍ ഏജന്‍സി അയച്ചത്. നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത യുവതിക്ക് അവിടെയെത്തിയപ്പോള്‍ ഹോം നഴ്‌സിന്റെ ജോലിയാണ് നല്‍കിയത്. അത് വേണ്ടെന്ന് പറഞപ്പോള്‍ കുവൈത്തില്‍ നഴ്‌സിങ് ജോലി ശരിയാക്കാമെന്ന് പറഞ്ഞ് അവിടേക്ക് കൊണ്ടു പോവുകയായിരുന്നു. 48,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് കൊണ്ടുപോയത്. അവിടെയും ജോലി ശരിയായില്ല. തുടര്‍ന്ന് വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവരെ കുവൈത്തില്‍ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. സമീപത്തെ മലയാളി സ്ത്രീയുടെ ഫോണില്‍നിന്ന് സോഫിയ തിങ്കളാഴ്ച വൈകിട്ട് വീട്ടുകാര്‍ക്ക് ശബ്ദ സന്ദേശം അയച്ചതോടെയാണ് പൂട്ടിയിട്ട വിവരം അറിയുന്നത്. രണ്ട് ലക്ഷം രൂപ കൊടുത്താലേ പുറത്തു വിടൂ എന്നാണ് പറയുന്നതെന്നും സോഫിയ അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു. സഹോദരീ ഭര്‍ത്താവ് ബാബുവിനാണ് സന്ദേശം ലഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ് 

Kerala
  •  24 days ago
No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  24 days ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  24 days ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  24 days ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  24 days ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  24 days ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  25 days ago
No Image

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

Kerala
  •  25 days ago
No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  25 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  25 days ago