HOME
DETAILS

പുതുതലമുറയ്ക്ക് സ്മരണീയമായി കാക്കൂരില്‍ ചുമടുതാങ്ങിക്ക് പുനര്‍ജനി

  
backup
June 27, 2018 | 6:49 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%a4%e0%b4%b2%e0%b4%ae%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b5%80%e0%b4%af


കൂത്താട്ടുകുളം: പതിറ്റാണ്ടുകള്‍ക്കു മുമ്പ് നാട്ടിലെ കര്‍ഷകര്‍ക്കും, വഴിയാത്രക്കാരായ അയല്‍ദേശകാര്‍ക്കും അത്താണിയായിരുന്ന ചുമടുതാങ്ങി കാക്കൂര്‍ ഗ്രാമീണ വായനശാല നേതൃത്വത്തില്‍ പുനസ്ഥാപിച്ചു. അത്താണികളേക്കുറിച്ച് ചരിത്ര പഠനത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ വായനശാലയില്‍ നടത്തിയ അന്വേഷണമാണ് ചരിത്ര ശേഷിപ്പിന്റെ കണ്ടെത്തലിനും പുന:സ്ഥാപനത്തിനും പ്രേരണയായത്.
കാല്‍നടയായി സാധനങ്ങള്‍ ചുമന്നു കൊണ്ടു പോയിരുന്ന ആളുകള്‍ക്ക് വിശ്രമിക്കാനും, പരസഹായം കൂടാതെ ചുമട് ഇറക്കിവയ്ക്കാനും തിരികെ തലയിലേറ്റാനുമാണ് അത്താണിയെന്നും ചുമടുതാങ്ങികളെന്നും അറിയപ്പെടുന്ന ഇത്തരം നിര്‍മാണങ്ങള്‍ നടത്തിയിരുന്നത്.
കുത്തി നിര്‍ത്തുന്ന വീതിയുള്ള രണ്ട് കരിങ്കല്‍ തൂണുകള്‍ക്കു മുകളില്‍ മറ്റൊരു കരിങ്കല്‍ തൂണ്‍ എടുത്തു വച്ചാണ് അത്താണികള്‍ നിര്‍മിക്കുന്നത്. ചുവട്ടില്‍ ഇരിക്കാനായി ബെഞ്ചു പോലെ ഒരു കരിങ്കല്‍ പാളിയും ഉണ്ടാകും. എപ്പോഴും വെള്ളം കിട്ടുന്ന പ്രദേശവും വ്യാപാര സ്ഥാപനങ്ങള്‍ ഉള്ള സ്ഥലവുമാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നത്. പണ്ട് എറണാകുളത്തുനിന്നും തൊടുപുഴ, പാല, തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നവര്‍ക്കുള്ള പ്രധാന പാതയായിരുന്നു ഇത്. എല്ലാ കവലകളിലും ഇത്തരം അത്താണിക്കല്ലുകള്‍ ഉണ്ടായിരുന്നു.
കാക്കൂരില്‍ കൂരാപ്പിള്ളി കുരിശ്, അമ്പലപ്പടി, ടെക്‌നോ ലോഡ്ജ് എതിര്‍വശം എന്നിവിടങ്ങളില്‍ ഇത്തരം അത്താണികള്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറഞ്ഞു. ഒന്നര മാസം നടത്തിയ അന്വേഷണത്തിനൊടുവില്‍ ഭൂമിക്കടിയില്‍ നിന്നാണ് ഒരു അത്താണി വീണ്ടെടുത്തത്. തിരുമാറാടി പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സമിതി അധ്യക്ഷന്‍ കെ.ആര്‍ പ്രകാശ് , വായനശാല പ്രസിഡന്റ് കെ.പി അനീഷ് കുമാര്‍, സെക്രട്ടറി വര്‍ഗീസ് മാണി, വി.കെ ശശിധരന്‍, എസ് സതീഷ്, പി.കെ പ്രസാദ്, ബീന ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ഇത് ഗ്രാമീണ വായനശാലക്കു സമീപം പുനസ്ഥാപിച്ചു. സ്ഥാപിച്ച കുടുംബത്തിന്റെ പേരുള്‍പ്പെടെ പഴയ ലിപിയില്‍ ഏതാനും എഴുത്തുകള്‍ വീണ്ടെടുത്ത കല്ലുകളില്‍ കൊത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago