ജിദ്ദയില്‍ കൊറോണ ബാധിച്ചു ചികിത്സയിലായിരുന്ന മൂന്നു മലപ്പുറം സ്വദേശികള്‍ മരിച്ചു
ജിദ്ദ: സഊദിയിലെ ജിദ്ദയില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു മലപ്പുറം സ്വദേശികള്‍ മരിച്ചു. മലപ്പുറം രാമപുരം ബ്ലോക്ക്പടിയിലെ പരേതനായ അഞ്ചുകണ്ടിതലക്കല്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ സലാം (58) ഉം, കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശി പതിയന്‍ തൊടുവില്‍ പാലശ്ശേരി പറശ്ശിരി ഉമ്മര്‍ എന്ന കുഞ്ഞാന്‍കുഞ്ഞാന്‍ (53). ഒതുക്കുങ്ങല്‍ മുഹമ്മദ് ഇല്ലിയാസ് എന്നിവരുമാണ് ഇന്നു ജിദ്ദയില്‍ വച്ചു മരണപ്പെട്ടത്.
കഴിഞ്ഞ ഒരു മാസമായി ജിദ്ദയില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു അബ്ദുല്‍ സലാം. കഴിഞ്ഞ 35 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്നു.ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മാതാവ് മുട്ടത്തില്‍ ആയിശ. അനിയന്‍ ഫിറോസ് ബാബു ജിദ്ദയില്‍ ഉണ്ട്. ഖബറടക്ക നടപടികള്‍ ജിദ്ദയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മുതുവല്ലൂര്‍ പാലശ്ശേരി പറശ്ശിരി ഉമ്മര്‍ എന്ന കുഞ്ഞിന്റെ ഭാര്യ: നാദിയ. മക്കള്‍: മുഹമ്മദ് റോഷന്‍, ആയിശ റിന്‍ഷി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ മറവുചെയ്യും. അതേ സമയം ഇതോടെ സഊദിയില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 22 ആയി.
സഊദിദിയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ പട്ടിക:
1.മദീനയില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസ് (29 വയസ്സ്),
2.റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41),
3.റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്),
4.മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍ (57 വയസ്സ്)
5.അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51 വയസ്സ്),
6.ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56)
7.മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കര്‍ (59),
8.മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46),
9.റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43),
10.ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ (52),
11.ദമ്മാമില്‍ എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53),
12. റിയാദില്‍ തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്പുള്ളി ബാലന്‍ ഭാസി (60),
13. റിയാദില്‍ കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍പിള്ള (61)
14. റിയാദില്‍ കണ്ണൂര്‍ മൊഴപ്പിലങ്ങാട് സ്വദേശി കാരിയന്‍കണ്ടി ഇസ്മായീല്‍ (54) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
15.ദമ്മാമില്‍ കാസര്‍ഗോഡ് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടി (59)
16.റിയാദില്‍ നഴ്‌സായ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (53)
17.ജുബൈലില്‍ കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശി പാലക്കോട്ട് ഹൗസില്‍ അബ്ദുല്‍ അസീസ് പി.വി (52)
18.ജുബൈലില്‍ മലപ്പുറം ചേലേമ്പ്ര സ്വദേശി പ്രമോദ് മുണ്ടാണി (41)
19.ജുബൈലില്‍ കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണാണ്ടസ് (55)
20.ജിദ്ദയില്‍ മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58)
21.ജിദ്ദയില്‍ മലപ്പുറം കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍ (53)
22.ജിദ്ദയില്‍ മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്ല്യാസ് (43)
23.ജിദ്ദയില്‍ കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദീന്‍ (42) എന്നിവരാണ് ഇതുവരെ സൌദിയില്‍ കോവി!ഡ് ബാധിച്ച് മരണപ്പെട്ട മലയാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."