പി.ഡി.പി ഫാസിസ്റ്റ് വിരുദ്ധറാലി എച്ച്.ഡി ദേവഗൗഡ ഉദ്ഘാടനം ചെയ്തു
കൊച്ചി: പി.ഡി.പി യുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ഫാസിസ്റ്റ് വിരുദ്ധ റാലിയും മഹാ സമ്മേളനവും നടത്തി. ഫാസിസത്തിനെതിരെ അടിസ്ഥാനവര്‍ഗ കൂട്ടായ്മ എന്ന പ്രമേയവുമായി എറണാകുളം ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. എറണാകുളം മറൈന്‍ഡ്രൈവ് മൈതാനിയില്‍ നടന്ന മഹാസമ്മേളനം മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം തുടങ്ങിയതിന് ശേഷം പെയ്ത ശക്തമായ മഴ സമ്മേളനത്തിന്റെ പൂര്‍ത്തീകരണത്തിന് വിഘാതമായി. കനത്തമഴയെ തുടര്‍ന്ന് ദേവഗൗഡ പ്രസംഗിക്കാതെ മടങ്ങേണ്ടിവന്നു. കനത്തമഴയിലും ആവേശത്തോടെ സമ്മേളനഗരിയില്‍ നിലകൊണ്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന സദസ്സിന് കൈവീശി അഭിവാദ്യം ചെയ്തുകൊണ്ട് ദേവഗൗഡ സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു.
പി.ഡി.പി സീനിയര്‍ വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു. കെ.വി തോമസ് എം.പി പ്രസംഗിച്ചു. ഫാസിസത്തെ ചെറുക്കാന്‍ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ കക്ഷികള്‍ ഒരുമിക്കുന്നതിന്റെ തുടക്കമായാണ് ഈ സമ്മേളനത്തെ കാണുന്നതെന്ന് കോണ്‍ഗ്രസ് പ്രതിനിധിയായി എത്തിയ അദ്ദേഹം പറഞ്ഞു. പി.ഡി.പി നയരൂപീകരണ സമിതി ജനറല്‍ കണ്‍വീനര്‍ വര്‍ക്കല രാജ് ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ഡി.പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി ആമുഖ പ്രഭാഷണം നടത്തി. റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍
മുഹമ്മദ് റജീബ് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ സന്ദേശം വായിച്ചു. ദേവഗൗഡയ്ക്കുള്ള അബ്ദുല്‍നാസിര്‍ മഅ്ദനിയുടെ ഉപഹാരം മകനും ഐ.എസ്.എഫ് സംസ്ഥാന വര്‍ക്കിഗ് പ്രസിഡന്റുമായ സലാഹുദ്ദീന്‍ അയ്യൂബി സമ്മാനിച്ചു. ജനതാദള്‍ എസ്. സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ, സി.പി.എം ജില്ലാസെക്രട്ടറി പി.രാജീവ് ,സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോണ്‍, മുന്‍ എം.പി സെബാസ് റ്റിയന്‍ പോള്‍, ഭാസുരേന്ദ്ര ബാബു, വി.എച്ച് അലിയാര്‍, ജെ.ഡി.എസ് കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എം ഫാറൂഖ്, ഗ്രോവാസു ,ഡോ. എ.നീലലോഹിത ദാസന്‍ നാടാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പീപ്പിള്‍സ് മീഡിയ ആരംഭിക്കുന്ന യൂട്യൂബ് ചാനലിന്റെയും ലോഗോയുടേയും പ്രകാശനം സലാഹുദ്ദീന്‍ അയ്യൂബി, നൗഷാദ് തിക്കോടി എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."