സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവ്; യുവതി ഗുരുതര നിലയില്‍
ആര്‍പൂക്കര: നാഗമ്പടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ ഉദരത്തില്‍ സര്‍ജിക്കല്‍ മോപ്പ് അകപ്പെട്ടതിനെ രോഗാവസ്ഥയിലായ യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തിലെത്തി വീണ്ടും ശസ്ത്രക്രിയയിലൂടെ മോപ്പ് നീക്കം ചെയ്തുവെങ്കിലും ഉദരത്തിനുള്ളില്‍ അണുബാധയുണ്ടായതിനാല്‍ യുവതിക്ക് വെള്ളം പോലും ഇറക്കുവാനാകുന്നില്ല.
കുത്തിവെയ്പിലൂടെ നല്കുന്ന ഗ്ലൂക്കോസും മറ്റ് ജീവന് രക്ഷാ മരുന്നുകളും കൊണ്ട് മാത്രമാണ് കഴിഞ്ഞ ആറു ദിവസമായി ജീവന് നില നില്കുന്നത്. യുവതിയെ ഇന്നലെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. തോട്ടയ്ക്കാട് ഇരവിപുരം നെല്ലിക്കാക്കലയില് ജോര്‍ജ്ജ് തോമസിന്റെ ഭാര്യ പ്രീതി(32)യാണ് തന്റെ നവജാത ശിശുവിനെ കാണാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്നത്. പ്രീതിയുടെ ഭര്‍ത്താവ് ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്തെങ്കിലും വളരെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തതെന്ന് ജോര്‍ജ്ജ് പറയുന്നു. തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ജീവന് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നും ഇയാള്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."