തങ്കയം താലൂക്ക് ആശുപത്രി ആരോഗ്യ മന്ത്രി അറിയണം, ജസ്റ്റിസ് കൃഷ്ണയ്യരുടെ സ്വപ്‌നം ഇല്ലാതായത്
തൃക്കരിപ്പൂര്‍: സാമൂഹ്യാരോഗ്യ കേന്ദ്രമായിരുന്ന തങ്കയത്തെ നിലവിലെ താലൂക്ക് ആശുപത്രിയില്‍ പ്രസവ ശുശ്രൂഷക്കായി ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ഭാര്യ ശാരദാ കൃഷ്ണയ്യരുടെ സ്മരണക്കായി പണിതു നല്‍കിയ പ്രസവ വാര്‍ഡില്‍ ഇന്ന് പ്രസവമോ പ്രസവ ശുശ്രൂഷകളോ നടക്കുന്നില്ല. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ പ്രസവ ശുശ്രൂഷക്കു പേരുകേട്ട ആശുപത്രിയായിരുന്നു തങ്കയം ആശുപത്രി (ഇന്നത്തെ താലൂക്ക് ആശുപത്രി). ആശുപത്രിയിലെ അസൗകര്യങ്ങള്‍ കണ്ടറിഞ്ഞാണ് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ പ്രസവവാര്‍ഡ് പണിതു നല്‍കിയത്. 1979 ഒക്‌ടോബര്‍ രണ്ടിനു കൃഷ്ണയ്യര്‍ തന്നെ കെട്ടിടം തുറന്നുകൊടുക്കുകയും ചെയ്തു.
ഇതോടെ പ്രസവത്തിനായി നിരവധി പേര്‍ ഈ ആശുപത്രിയെ ആശ്രയിക്കനും തുടങ്ങി. എന്നാല്‍, ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെ സ്ഥലം മാറ്റിയതോടെ സ്ഥിതി മാറി. അന്നുമുതല്‍ തങ്കയം ആശുപത്രിയില്‍ സ്ഥിരം ഗൈനോക്കോളജി ഡോക്ടറുടെ സേവനം ഉണ്ടായിരുന്നില്ല.
പ്രസവ വാര്‍ഡ് കെട്ടിടം ഒരു പതിറ്റാണ്ടിലേറെയായി വിവിധ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചു വരുന്നത്. പുതുതായി നിര്‍മിച്ച എന്‍ഡോസള്‍ഫാന്‍ ബ്ലോക്ക് നിര്‍മാണ വേളയില്‍ പഴയ ഐ.പി ബ്ലോക്ക് പൊളിച്ചു മാറ്റിയതോടെ പൂട്ടിക്കിടന്ന പ്രസവ വാര്‍ഡ് ഐ.പി വാര്‍ഡായി മാറുകയായിരുന്നു.
ഇതോടെ കൃഷ്ണയ്യരുടെ സ്വപ്‌നം തന്നെയാണ് തകര്‍ന്നത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായിരുന്ന തങ്കയം ആശുപത്രി ആറുവര്‍ഷം മുമ്പു താലൂക്ക് ആശുപത്രിയുടെ പരിവേഷമുണ്ടായെങ്കിലും ഗൈനക്കോളജിസ്റ്റിനെ നിയമിച്ചതുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."