HOME
DETAILS
MAL
ജിഷ്ണു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമെന്ന്
backup
April 13 2017 | 21:04 PM
കോഴിക്കോട്: ജിഷ്ണു വിഷയത്തില്‍ ഒത്തുതീര്‍പ്പിലെത്തിയ ശേഷം സമരത്തെ തള്ളിപ്പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപഹാസ്യമാണെ് എന്‍.എസ്.എല്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫിറോസ് പുതിയാടവും ജനറല്‍ സെക്രട്ടറി ഹബീബ് റഹ്മാന് ഒളവണ്ണയും പറഞ്ഞു. മകന് നഷ്ടപ്പെട്ട ഒരമ്മയുടെ വേദന മുഖ്യമന്ത്രി മനസിലാക്കണം. മഹിജയെ തെരുവില്‍ നേരിട്ട പൊലിസ് നടപടി അംഗീകരിക്കാനാവില്ല. ജിഷ്ണുവിന്റേതുപ്പോലെ ഇനി ഒരു ദാരുണ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികളിലൂടെ സര്‍ക്കാര്‍ മുന്നോട്ടു പോവണമെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."