പൊതുജനങ്ങളെ ദുരിതത്തിലാക്കി റേഷന്‍ കാര്‍ഡിലെ തിരുത്തല്‍ മേള
വിഴിഞ്ഞം: വിഴിഞ്ഞം, കോട്ടുകാല്‍ പ്രദേശത്തെ അന്‍പതോളം റേഷന്‍ കടകളിലെ കാര്‍ഡ് ഉടമകള്‍ക്ക് പഴയ റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്താനും പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷ നല്‍കാനും വിഴിഞ്ഞത്ത് സംഘടിപ്പിച്ച പരിപാടി അക്ഷരാര്‍ഥത്തില്‍ ജനങ്ങളെ ദുരിതത്തിലാക്കിതായി ആക്ഷേപം.
ഇന്നലെയും ഇന്നുമായി രണ്ട് ദിവസം സമയം നല്‍കിയ തിരുത്തല്‍ പരിപാടി ജനബാഹുല്യം കൊണ്ട് ആദ്യദിനം തന്നെ താളംതെറ്റി. കാര്‍ഡിലെ തെറ്റു തിരുത്താനും പുതിയ അപേക്ഷ സ്വീകരിക്കാനും നാമ മാത്രമായ ജിവനക്കാരെ മാത്രം നിയോഗിച്ചതാണ് ജനങ്ങലെ വലച്ചത്.
സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും ക്യൂവില്‍ നിന്ന് വെയില്‍ കൊണ്ട് വലയുമ്പോള്‍ അവര്‍ക്ക് ആശ്വാസം പകരേണ്ട അധികൃതര്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലിസിനെ വിളിച്ചത് ദുരിതം ഇരട്ടിയാക്കി.
അന്‍പതോളം റേഷന്‍ കടകളില്‍ നിന്ന് നൂറുകണക്കിന് കാര്‍ഡുകള്‍ തെറ്റ് തിരുത്താനും അതിലേറെ പുതിയ കാര്‍ഡുകള്‍ അപേക്ഷയുമായിട്ടാണ് തീരമേഖലയിലെ പാവപ്പെട്ട ജനങ്ങള്‍ തിക്കി തിരക്കിയത്.
ഇത്രയധികം തിരക്കുള്ള പരിപാടിയില്‍ വെറും മൂന്ന് ജീവനക്കാരെ ഉപയോഗിച്ച് അധികൃതര്‍ പേരിന് ചില കാട്ടികൂട്ടലുകള്‍ നടത്തുകയാണെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. അധികൃതര്‍ അര്‍ഹമായ ഗൗരവത്തോടെ പ്രശ്‌നം കൈകാര്യം ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്് ഇന്ത്യല്‍ നാഷനല്‍ കോണ്‍ഗ്രസ് വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ് മുജീബ്‌റഹമാന്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."