ഓണാഘോഷം : സ്വന്തം ഫണ്ടില്‍ നിന്നും പണം ചെലവഴിക്കാം
തിരുവനന്തപുരം : ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 31 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിനായി സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങള്‍ക്കായി ചുവടെപറയുന്ന പ്രകാരം സ്വന്തം ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചു.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനജില്ലാ സഹകരണ ബാങ്കുകള്‍ക്കും കോര്പ്പറേഷന്ജില്ലാ പഞ്ചായത്തുകള്‍ക്കും മൂന്ന് ലക്ഷം രൂപയും. മുനിസിപ്പാലിറ്റികള്‍ക്ക് രണ്ട് ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത്ഗ്രാമപഞ്ചായത്ത്പ്രാഥമിക സഹകരണ ബാങ്കുകള്സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് ഒന്നര ലക്ഷം രൂപയും ചെലവഴിക്കുന്നതിനാണ് അനുമതി. സഹകരണ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് തുക വിനിയോഗിക്കുന്നതിനായി സഹകരണ സംഘം രജിസ്ട്രാര്‍ പ്രത്യേകം ഉത്തരവ് നല്‍കും. വകുപ്പു മേധാവികള്‍, സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യുട്ടീവുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികള്‍, സംസ്ഥാനജില്ലാപ്രാഥമിക സഹകരണ ബാങ്കുകള്സംഘങ്ങള് എന്നിവയുടെ മേധാവികള്‍ തുടങ്ങിയവര്‍ അവരവരുടെ സ്ഥാപനങ്ങള്‍ ഓണം ഘോഷയാത്രയില്‍ സജീവമായി പങ്കെടുത്ത് വന്‍വിജയമാക്കി തീര്‍ക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."