HOME
DETAILS

കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ തടഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നേരെ ഗുണ്ടാ ആക്രമണം

  
backup
April 15 2017 | 19:04 PM

%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%a8-2


നെടുമ്പാശ്ശേരി: പെരിയാറിന്റെ തീരത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ തടഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും രണ്ട് പൊതുപ്രവര്‍ത്തകര്‍ക്കും നേരെ ഗുണ്ടാ ആക്രമണം.
ഇന്നലെ വെളുപ്പിന് 12 മണിയോടെ ദേശം തലക്കൊള്ളി ഭാഗത്ത് മാലിന്യം തള്ളാനെത്തിയ സാമൂഹ്യ ദ്രോഹികളെ തടഞ്ഞ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ രാജേഷ്, മുന്‍ ഗ്രാമ പഞ്ചായത്തംഗം രമേശ്, പൊതുപ്രവര്‍ത്തകനായ അഭിലാഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുഴയിലും ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളിലും കക്കൂസ് മാലിന്യം അടക്കമുള്ള മാലിന്യങ്ങള്‍ തള്ളുന്നത് പതിവായതോടെ കുറേ നാളുകളായി രാത്രിയിലും നാട്ടുകാര്‍ ജാഗ്രതയിലാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷം കക്കൂസ് മാലിന്യവുമായി വാഹനം എത്തിയത്. രമേശും, അഭിലാഷും ചേര്‍ന്ന് വാഹനം തടഞ്ഞ ശേഷം പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ രാജേഷിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ രാജേഷ് ബൈക്കില്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. ഇടക്ക് വച്ച് തങ്ങളെ തല്ലിയ ശേഷം അവര്‍ കടന്നു കളഞ്ഞെന്ന് അഭിലാഷ് ഫോണ്‍ ചെയ്ത് രാജേഷിനെ അറിയിച്ചു.
തലക്കൊള്ളി പുറത്തെ പുഴ പാലത്തിനു സമീപം എത്തിയപ്പോള്‍ ഈ വാഹനം രാജേഷ് തടഞ്ഞു. എന്നാല്‍ വാഹനത്തിലുണ്ടായിരുന്നവരും ഈ അകമ്പടിയായി വന്ന ബൈക്കില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് രാജേഷിനെ മര്‍ദ്ദിച്ച് തൊട്ടടുത്ത 12 അടിയോളം താഴ്ച്ചയുള്ള കുഴിയിലേക്ക് തള്ളിയിടുകയായിരുന്നു.രാജേഷിന്റെ ബൈക്കും അക്രമികള്‍ തകര്‍ത്തു.
പിന്നാലെ എത്തിയ നാട്ടുകാരാണ് രാജേഷിനെ കുഴിയില്‍ നിന്നും മുകളിലേക്ക് കയറ്റിയത്. ഇടിക്കട്ട ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് അക്രമണം നടത്തിയത്.ആക്രമണത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ രാജേഷിനെയും പൊതു പ്രവര്‍ത്തകരെയും ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. രാത്രി കാലങ്ങളില്‍ പൊലിസ് പട്രോളിംഗ് ശക്തമാക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.ആക്രമണത്തില്‍ പ്രതിഷേധിച്ച് സി.പി.എം ചെങ്ങമനാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ലോക്കല്‍ സെക്രട്ടറി പി.ജെ അനില്‍ അധ്യക്ഷനായിരുന്നു.
നേതാക്കളായ ഇ.എം സലിം, പി.എം.അബ്ദുള്ള, പി.എ രഘുനാഥ്, ടി.എ.ഇബ്രാഹിംകുട്ടി, ടി.വി.സുധീഷ്, കെ.വി.രാജേഷ്, എം.ആര്‍.സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അക്രമികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് ജയിലിലടക്കണമെന്ന് കോണ്‍ഗ്രസ് (ഐ) ബ്ലോക്ക് പ്രസിഡന്റ്  കപ്രശ്ശേരി ആവശ്യപ്പെട്ടു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago