HOME
DETAILS
MAL
അജിത് ജോഗി അന്തരിച്ചു
backup
May 29, 2020 | 2:41 PM
റായ്പുര്‍: ഛത്തീസ്ഗന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് (ജെ) നേതാവുമായ അജിത ജോഗി(74) അന്തരിച്ചു. മകന്‍ അമിത് ജോഗി ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 2000-2003 വരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായിരുന്നു. കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്നു അദ്ദേഹം 2016ല്‍ പാര്‍ട്ടിവിട്ട് ജനതാ കോണ്‍ഗ്രസ്(ജെ) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു.
നിലവില്‍ മര്‍ഹാരി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. ഭാര്യ: ഡോ. രേണു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."