അടിവാങ്ങി കൂട്ടി ഇന്ത്യൻ പേസ് സെൻസേഷൻ: ഒരോവറിൽ 36 റൺസ്! രണ്ട് ഓവറിൽ വഴങ്ങിയത് 59; ഐപിഎല്ലിന് മുൻപ് കെകെആറിന് നെഞ്ചിടിപ്പ്
മുംബൈ: ഐപിഎൽ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) താരം ഉമ്രാൻ മാലിക്കിന് കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനം. ഡി.വൈ പാട്ടീൽ ടി20 കപ്പിൽ ടാറ്റ സ്‌പോർട്‌സ് ക്ലബ്ബിനായി പന്തെറിഞ്ഞ ഉമ്രാൻ, മുംബൈ കസ്റ്റംസിനെതിരായ മത്സരത്തിലാണ് പ്രാദേശിക താരങ്ങളുടെ ബാറ്റിംഗ് കരുത്തിന് മുന്നിൽ പതറിയത്.
റൺസ് വാരിക്കോരി നൽകി 'ജമ്മു എക്സ്പ്രസ്'
ടാറ്റ സ്‌പോർട്‌സ് ക്ലബ്ബ് ഉയർത്തിയ 193 റൺസ് പ്രതിരോധിക്കാനിറങ്ങിയ ഉമ്രാൻ മാലിക് എറിഞ്ഞ രണ്ട് ഓവറുകളിൽ നിന്ന് മാത്രം 59 റൺസാണ് എതിരാളികൾ അടിച്ചെടുത്തത്.ആദ്യ ഓവറിൽ രുഗ്വേദ് മോറെ ഒരു ഫോറും മൂന്ന് സിക്സറുകളും പറത്തിയതോടെ ആദ്യ ഓവറിൽ തന്നെ 23 റൺസ് വഴങ്ങി.
രണ്ടാം ഓവറിൽ (13-ാം ഓവർ) രണ്ടാം സ്പെല്ലിനായി എത്തിയ ഉമ്രാന് നിയന്ത്രണം പൂർണ്ണമായും നഷ്ടമായി. നോ-ബോളുകളും വൈഡുകളും വാരിക്കോരി നൽകിയ ഈ ഒരൊറ്റ ഓവറിൽ മാത്രം 36 റൺസാണ് പിറന്നത്.മുംബൈ കസ്റ്റംസ് താരം രുഗ്വേദ് മോറെ 46 പന്തിൽ 101 റൺസെടുത്ത് ടീമിനെ 16 ഓവറിൽ വിജയത്തിലെത്തിച്ചു.
കൊൽക്കത്തയ്ക്ക് വലിയ തലവേദന
75 ലക്ഷം രൂപയ്ക്ക് കെകെആർ സ്വന്തമാക്കിയ ഉമ്രാൻ മാലിക്കിന്റെ ഫോമില്ലായ്മ ടീം മാനേജ്‌മെന്റിനെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്. ഡി.വൈ പാട്ടീൽ റെഡിനെതിരായ മുൻ മത്സരത്തിലും ഒരു ഓവറിൽ താരം 27 റൺസ് വഴങ്ങിയിരുന്നു.
കെകെആറിനെ വലയ്ക്കുന്ന മറ്റ് പ്രശ്നങ്ങൾ:
പ്രധാന താരങ്ങളായ മതീഷ പതിരാന, ഹർഷിത് റാണ എന്നിവർ പരിക്കിന്റെ പിടിയിലാണ്.വേഗതയുണ്ടെങ്കിലും കൃത്യതയില്ലാത്ത ബൗളിഗാണ് ഉമ്രാന് തിരിച്ചടിയാകുന്നത്.ഇന്ത്യയ്ക്കായി 10 ഏകദിനങ്ങളും എട്ട് ടി20കളും കളിച്ചിട്ടുള്ള ഉമ്രാന്റെ പരിചയസമ്പത്ത് ടീമിന് ഗുണമാകുമെന്ന് കരുതിയെങ്കിലും, നിലവിലെ ഫോം കൊൽക്കത്തയെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."