HOME
DETAILS

മണ്ണിടിഞ്ഞു വീണ് ദുരന്തം

  
backup
April 15 2017 | 19:04 PM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82

വെഞ്ഞാറമൂട്: കരകുളം പഞ്ചായത്തില്‍ കായ്പാടി ചെക്കക്കോണത്ത്  മണ്ണിടിഞ്ഞു വീടിനു മുകളില്‍ വീണ് ഉണ്ടായ ദുരന്തത്തില്‍ മരിച്ച  യുവതിക്കും രണ്ടും കുഞ്ഞുങ്ങള്‍ക്കും നാട് കണ്ണീരോടെ വിട നല്‍കി. പിരപ്പന്‍കോട് പേരയത്ത്മുകള്‍ തെങ്ങുവിള വീട്ടില്‍ ഷിഹാബുദ്ദീന്റെ ഭാര്യ കരകുളം ചെക്കക്കോണം ആലുമ്മൂട് ജങ്ഷനില്‍ ചെമ്പകശ്ശേരിക്കോണത്ത് വീട്ടില്‍ സജീന (26), മക്കളായ ഷഫാന്‍ (മൂന്നുവയസ്സ്), മുഹമ്മദ് ഷെഹീന്‍ (ആറുമാസം) എന്നിവരായിരുന്നു വ്യാഴാഴ്ചയുണ്ടായ ദുരന്തത്തില്‍ മരിച്ചത്.
 കഴിഞ്ഞദിവസം ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം  ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം കരകുളത്ത് ഇവര്‍ താമസിച്ചിരുന്ന വീടിനു സമീപവും പിരപ്പന്‍കോടുള്ള ഭര്‍തൃഗൃഹത്തിലും പൊതുദര്‍ശനത്തിനുവച്ചശേഷം പേരയത്ത്മുകള്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.
വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍മന്ത്രി ഉമ്മന്‍ചാണ്ടി, എം.എല്‍.എമാരായ ഡി.കെ മുരളി, സി. ദിവാകരന്‍, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, മുന്‍. ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി തോന്നയ്ക്കല്‍ ജമാല്‍, പഞ്ചായത്ത് അംഗം ഇര്‍ഷാദ് കന്യാകുളങ്ങര, പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന സമിതി അംഗം അര്‍ഷദ് മുഹമ്മദ് നദ്‌വി തുടങ്ങിയവര്‍  അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
ദുരന്തത്തില്‍ അനുശോചിച്ച് പിരപ്പന്‍കോട് ഹര്‍ത്താലാചരിച്ചു. വ്യാഴാഴ്ച  വൈകുന്നേരം നാലിനായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കനത്ത മഴയില്‍ കരകുളത്ത് ഇവര്‍ താമസിച്ചിരുന്ന വീടിനു മുകളിലേക്ക് സമീപത്ത്  പത്തടിയിലേറെ ഉയരത്തില്‍ മണ്ണിട്ടു നികത്തി  നിര്‍മിച്ച മതിലും  മണ്ണും ഇടിഞ്ഞു വീഴുകയായിരുന്നു. സംഭവ സമയത്ത് സജീനയും നാലു മക്കളും മാത്രമായിരുന്നു വീട്ടില്‍. മൂത്ത മകന്‍ ഷിഫാന്‍  രക്ഷപ്പെട്ടു.
സര്‍ക്കാര്‍ സഹായം
നല്‍കണമെന്ന്
നെടുമങ്ങാട് : കരകുളം പഞ്ചായത്തില്‍ കായ്പാടി ചെക്കക്കോണത്ത്  മണ്ണിടിഞ്ഞു വീണ് വീട് തകര്‍ന്ന് മാതാവും രണ്ടു കുഞ്ഞുങ്ങളും മരിച്ച , അതിദാരുണ സംഭവത്തില്‍ , കുടുംബത്തില്‍ ശേഷിച്ചവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന്  മുഖ്യമന്ത്രിയോട് സ്ഥലം എം.എല്‍.എ സി.ദിവാകരന്‍ ആവശ്യപ്പെട്ടു.
യുവതിയുടെ  ഭര്‍ത്താവ് ഷിഹാബുദ്ദീന് സര്‍ക്കാര്‍ ജോലിയും, മൂത്ത മകന്‍  ഷിഫാന് സംരക്ഷണവും  നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago