കോട്ടമല സമരക്കാര്‍ക്കെതിരെ കള്ളക്കേസ് : സ്ഥലത്ത് സംഘര്‍ഷം
പാലാ: വിവാദമായ കുറിഞ്ഞി കോട്ടമലയില്‍ പാറമട തുടങ്ങുവാനുള്ള ശ്രമങ്ങള്‍ പാറമട ലോബി ആരംഭിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ.
തുടര്‍ച്ചയായ അവധി ദിവസങ്ങളായതിനാല്‍ കഴിഞ്ഞ ദിവസം പാറമടക്കാര്‍ ജെ.സി.ബി., ഹിറ്റാച്ചി, ലോറികള്‍ എന്നിവ സഹിതം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതറിഞ്ഞ് ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, സമരസമിതി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് കോട്ടമലയില്‍ എത്തുകയും ഇവര്‍ തിരികെ പോന്നതിനു ശേഷം പാറമട ലോബിയും പൊലിസും ചേര്‍ന്ന് ആസൂത്രണം ചെയ്ത തിരക്കഥ അനുസരിച്ച് അവിടെയുണ്ടായിരുന്ന വാഹ്നങ്ങളും, മെഷീനുകളും പാറമട ലോബിയുടെ ആളുകള്‍ തന്നെ തകര്‍ക്കുകയും ബാറ്ററി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു എന്നാരോപിച്ച് കള്ളക്കേസ് എടുക്കുകയും ചെയ്തു.
വിഷു, ദുഖഃവെള്ളി തുടങ്ങിയ പ്രത്യേകതകളുള്ള ദിവസമായിരുന്നിട്ടുകൂടി വെളുപ്പിന് നാലുമണിയ്ക്ക്‌പൊലിസ് സമരക്കാരുടെ വീടുകളില്‍ വ്യാപക റെയ്ഡ് നടത്തിയത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
കോട്ടമലയിലെ മിച്ചഭൂമി ഭൂരഹിതരായ 70 പേര്‍ക്ക് പതിച്ചുനല്‍കുവാന്‍ ലിസ്റ്റ് ചെയ്തിരുന്നത് വില്ലേജ് ഓഫിസറും, റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് രേഖകളില്‍ തിരിമറി നടത്തി പാറമട ലോബിയ്ക്ക് ആധാരം ചെയ്തു നല്‍കുകയായിരുന്നു. ഇതിനെതിരേ പൊതുപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണങ്ങള്‍ നടന്നു വരികയാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."