HOME
DETAILS
MAL
കര്‍ഷകന്റെ വീടും സ്ഥലവും ജപ്തി ചെയ്ത ബാങ്ക് നടപടി അനീതി: മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് എം.എല്‍.എ
backup
March 22 2019 | 13:03 PM
മാനന്തവാടി: കാര്‍ഷകര്‍ക്ക് തുണയാകാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നിലനില്‍ക്കേ അഞ്ചുകുന്നില്‍ കര്‍ഷകന്റെ വീടും സ്ഥലവും ജപ്തി ചെയ്ത ബാങ്കിന്റെ നടപടി അനീതിയാണെന്നും ഇതിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഒ.ആര് കേളു എം.എല്‍.എ. ജനാധിപത്യപരമായി പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചാണ് ബാങ്കിന്റെ ജപ്തി നടപടി.
2015ല്‍ എടുത്ത വായ്പയുടെ ഗഡുക്കള്‍ ക്യത്യമായി അടച്ച് വരുന്ന പുത്തന്‍വീട്ടില്‍ പ്രമോദ് പ്രളയത്തില്‍ കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടം മൂലമാണ് ഗഡുക്കള്‍ അടക്കാതിരുന്നത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് പൂട്ട് പൊളിച്ച് ജപ്തി നടപടികള്‍ സ്വീകരിച്ചത് അംഗീകരിക്കാനാകില്ലെന്നും വീട്ടുടമയുടെ സാന്നിധ്യമില്ലാതെ ജപ്തി നടത്തിയത് തെറ്റാണെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."