ഇടിയങ്ങര ശൈഖ് പള്ളി മഖാം സൂഫിവര്യന്‍മാരുടെ അഭയകേന്ദ്രം: സയ്യിദ് ജിഫ്‌രി തങ്ങള്‍
കോഴിക്കോട്: ഖുതുബുസ്സമാന്‍ മമ്പുറം തങ്ങള്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, മടവൂര്‍ സി.എം അബൂബക്കര്‍ മുസ്‌ലിയാര്‍, തൃപ്പനച്ചി മുഹമ്മദ് മുസ്്‌ലിയാര്‍ തുടങ്ങിയവരെല്ലാം ഇടിയങ്ങര ശൈഖ് മഖാമിനെ ആത്മീയ അഭയകേന്ദ്രമായി കണ്ടവരും അവരുടെ അപദാനങ്ങള്‍ വാഴ്ത്തിയവരുമായിരുന്നുവെന്ന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
അപ്പവാണിഭ നേര്‍ച്ചയുടെ സമാപന ഖത്തം ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരങ്ങള്‍ പങ്കെടുത്ത ഖത്തം ദുആ മജ്‌ലിസോടെ പത്തു ദിവസമായി നടന്നുവന്ന അപ്പവാണിഭ നേര്‍ച്ചയ്ക്ക് സമാപനമായി. ചടങ്ങില്‍ എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മൂസക്കോയ മുസ്‌ലിയാര്‍ വയനാട്, ഉമര്‍ഫൈസി മുക്കം, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ മൊറയൂര്‍, അസ്‌ലം ബാഖവി പാറന്നൂര്‍, അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ, അബ്ദുല്‍ ജലീല്‍ ഫൈസി വെളിമുക്ക്, അബ്ദുല്‍ ഗഫൂര്‍ ഹൈതമി നരിപ്പറ്റ, കുട്ടി ഹസന്‍ ദാരിമി, മൊയ്തീന്‍ കുട്ടി ഫൈസി പന്തല്ലൂര്‍, പി. അബ്ദുല്‍ ഹകീം ഫൈസി, എം.സി മായിന്‍ ഹാജി, പി.കെ മഹമൂദ് ഹാജി, സമദ് ഇടിയങ്ങര പങ്കെടുത്തു. സിയാറത്തും ദുആയും ഏതാനും ദിവസങ്ങള്‍ കൂടി തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."