ലോകകപ്പ് പ്രവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തും
ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ രാജ്യത്തിന്റെ സമഗ്രമായ പുരോഗതിക്കൊപ്പം പ്രവാസികളുടെ ജീവിതസാഹചര്യവും മെച്ചപ്പെടുത്തുമെന്ന് സര്‍വേ.
ഖത്തരികളുടെയും പ്രവാസികളുടേയും ലോകകപ്പിനോടുള്ള കാഴ്ചപ്പാടുകള്‍ വിലയിരുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഖത്തര്‍ സര്‍വകലാശാല, വിനോദസഞ്ചാര വകുപ്പ്, റിക്രിയേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് മാനേജ്മെന്റ്, ഫ്ളോറിഡ സര്‍വകലാശാല, ഖത്തര്‍ സര്‍വകലാശാലയിലെ സോഷ്യല്‍ ആന്‍ഡ് എക്കോണമിക് സര്‍വേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (സെസ്റി) ഒമ്പത് ഗവേഷകര്‍, ഫ്ളോറിഡ സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ എന്നിവര്‍ സംയുക്തമായാണ് പഠനം നടത്തിയത്.
2,163 പേര് പങ്കെടുത്ത സര്‍വേയില്‍1,058 പേര് ഖത്തരികളും 1,105 പേര് ഓഫിസുകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുമാണ്. പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവരാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."