ലഹരിക്കാരെയും ശല്യക്കാരെയും വലയിലാക്കാന്‍ വിദ്യാര്‍ഥികളും
സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും
കോഴിക്കോട്: ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങളെ ലഹരിപദാര്‍ഥങ്ങളില്‍ നിന്ന് മുക്തമാക്കാന്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തന സജ്ജമായി. സിറ്റി പൊലിസിന്റെ നേതൃത്വത്തിലാണ് സ്‌കൂളിലെ വിദ്യാര്‍ഥികളെ ഉപയോഗിച്ച് പുതിയ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ആരംഭിച്ചത്. ഗ്രൂപ്പ് നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
സ്‌കൂള്‍ പരിസരത്തെ കടകള്‍ സദാസമയവും ഇനി മുതല്‍ ഈ വിദ്യാര്‍ഥികള്‍ നിരീക്ഷിക്കും. ഒപ്പം ക്ലാസില്‍ കയറാതെ കറങ്ങുന്നവരെക്കുറിച്ച് അധ്യാപകരെ അറിയിക്കാനും സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികളെ ശല്യം ചെയ്യുന്നവരെ കണ്ടാല്‍ അറിയിക്കാനും കുട്ടികള്‍ ജാഗ്രതയിലാണ്. ഹൈസ്‌കൂള്‍ മുതലുള്ള സ്‌കൂളുകളുടെ പരിസരം നിരീക്ഷിക്കാനാണ് കുട്ടികളെ ഉള്‍പ്പെടുത്തി സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചത്.
സ്‌കൂള്‍ ഉള്‍പ്പെടുന്ന പൊലിസ് സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചാണ് ഗ്രൂപ്പ് രൂപീകരിച്ചത്. സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനാണ് ഗ്രൂപ്പിന്റെ ചുമതല. ഈ ഓഫിസര്‍ സ്‌കൂളില്‍ എത്തി എല്ലാ മാസവും ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വിലയിരുത്തും. സ്‌കൂള്‍ പരിസരത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അറിയിച്ചാല്‍ പൊലിസ് ഉടന്‍ നടപടി സ്വീകരിക്കുകയും ചെയ്യും. സ്റ്റുഡന്റ് പൊലിസ് കേഡറ്റില്‍ ഉള്‍പ്പെടാത്ത കുട്ടികളെയും പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കും പൊലിസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസിലാക്കാനും സഹകരിക്കാനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഒപ്പം കുട്ടികളുടെ നീതിബോധം ഉയര്‍ത്തി മികച്ച പൗരന്മാരായി വളര്‍ത്തിയെടുക്കുന്നതിനും പരിപാടിയിലൂടെ സാധിക്കുമെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്‍പന്നങ്ങളും മറ്റും വില്‍ക്കുന്ന സംഘം വ്യാപകമായിരുന്നു. കുട്ടികളില്‍ ചിലരെ തന്നെ ഉപയോഗിച്ച് കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘവുമുണ്ട്. മിഠായിയുടെ രൂപത്തില്‍ കുട്ടികള്‍ക്ക് മയക്കുമരുന്നെത്തിക്കുന്നതായും പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."