എസ്.എഫ്.ഐ പഠിപ്പ് മുടക്ക്: ജില്ലയില്‍ ഒറ്റപ്പെട്ട സംഘര്‍ഷം
കണ്ണൂര്‍: എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗം അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ആഹ്വാനം ചെയ്ത പഠിപ്പ് മുടക്ക് സമരത്തില്‍ ജില്ലയില്‍ ഒറ്റപ്പെട്ട സംഘര്‍ഷം.
ഏച്ചൂര്‍ നളന്ദ കോളജില്‍ പഠിപ്പ് മുടക്കിയ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു. ഇവരെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് നാഷനല്‍ കോളജില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠപുരത്ത് പഠിപ്പ് മുടക്കി പ്രതിഷേധ പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റ് സി.പി വൈഷ്ണവ്, പ്രവര്ത്തകന് ആദിത്യന് എന്നിവര്‍ക്ക് പരുക്കേറ്റു.
ഇവര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. അക്രമത്തിന് പിന്നില്‍ എം.എസ്.എഫ് ആണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. എം.എസ്.എഫ് പ്രവര്‍ത്തകരായ സാജിദ്, നിസാം, നിയാസ് എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരുക്കേറ്റ പ്രവര്‍ത്തകരെ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കരിം ചേലേരി, മണ്ഡലം സെക്രട്ടറി ടി.എന്‍.എ ഖാദര്‍, ലീഗ് നേതാക്കളായ പി.ടി.എ കോയ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കണ്ണൂരില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഷിബിന്‍ കാനായി അധ്യക്ഷനായി. ദിഷ്ണ പ്രസാദ്, മുഹമ്മദ് ഫാസില്‍, ടി.പി നിവേദ്, കെ. റിജേഷ്, സി.പി ഷിജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."