വിമുക്ത ഭടനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം
കോതമംഗലം: വിമുക്തഭടനെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി.
കോതമംഗലം വാരപ്പെട്ടി കക്കാട്ടൂര്‍ പുളിക്കല്‍ അജികുമാര്‍ ആണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം.
വീടിനടുത്തുള്ള ജനവാസമില്ലാത്ത പറമ്പില്‍ കന്നുകാലിക്ക് വെള്ളം കൊടുക്കാന്‍ പോയ വിമുക്തഭടന്‍ കൂടിയായ അജിയെ അയല്‍വാസിയായ പുളിക്കല്‍ അയ്യപ്പന്‍ മകന്‍ വിശ്വംഭരന്‍ വഴിയില്‍ പതിയിരുന്ന് കയ്യില്‍ കരുതിയ പെട്രോള്‍ അജിയുടെ ദേഹത്ത് ഒഴിച്ച ശേഷം തീപ്പെട്ടി ഉരയ്ക്കുന്നതിടെ പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് അജി പറഞ്ഞു. ശരീരമാസകലം പെട്രോളില്‍ മുങ്ങിയ അജിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസ്സെടുത്തതായി പോത്താനിക്കാട് പൊലിസ് പറഞ്ഞു. മുന്‍ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."