HOME
DETAILS

പറപ്പൂരില്‍ സി.ഡി.എസ് ഭരണസമിതി അധികാരമേറ്റു സത്യപ്രതിജ്ഞാ ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് എത്തിയില്ല

  
backup
July 04, 2018 | 7:28 AM

%e0%b4%aa%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3


പറപ്പൂര്‍: ജനകീയമുന്നണി ഭരണം നടത്തുന്ന പറപ്പൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ് പാനലില്‍ വിജയിച്ച സി.ഡി.എസ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. സത്യപ്രതിജ്ഞാ ചൊല്ലിക്കൊടുക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് എത്തിയില്ല. പ്രസിഡന്റ് എം.കെ റസിയക്ക് വൈസ് പ്രസിഡന്റ് തൂമ്പത്ത് നസീറ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യു.ഡി.എഫ് അംഗങ്ങളായി കഴിഞ്ഞ ജനുവരി 26ന് തെരഞ്ഞെടുത്ത എം.കെ റസിയ പ്രസിഡന്റായും സഫിയ കുന്നുമ്മല്‍ വൈസ് പ്രസിഡന്റായും സി.ഡി.എസ് ഭരണസമിതി അധികാരത്തില്‍ വന്നിരുന്നു. ഇടതുപക്ഷത്തിന്റെ ഒരു വോട്ട് ചോര്‍ന്നെന്ന് ആരോപിച്ച് സി.പി.എം രംഗത്തെത്തിയതിനെ തുടന്ന് കലക്ടര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി. ഇതിനെതിരേ തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് അംഗങ്ങള്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കലക്ടര്‍ വിശദമായ അന്വേഷണം നടത്തി.
പുനര്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലും യു.ഡി.എഫ് അംഗങ്ങളെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ പഞ്ചായത്ത് ഓഫിസില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് പ്രസിഡന്റ് ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ വിട്ടുനിന്നത് വിവാദമായിട്ടുണ്ട്. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് ബാബു ചടങ്ങ് നിയന്ത്രിച്ചു. അനുമോദന യോഗത്തില്‍ സി.ഡി.എസ് പ്രസിഡന്റ് എം.കെ റസിയ അധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൂമ്പത്ത് നസീറ, അംഗങ്ങളായ ടി.ടി ബീരാവുണ്ണി, കെ.എ റഹീം, ഇ.കെ റൈഹാനത്ത്, പറമ്പത്ത് ആബിദ, എം.സി ആരിഫ, ടി.പി അഷ്‌റഫ്, നാസര്‍ പറപ്പൂര്‍, ടി. മൊയ്തീന്‍ കുട്ടി, ബഷീര്‍ പറപ്പൂര്‍, ഇ.കെ സുബൈര്‍, കെ.കെ മമ്മുതു, സഫിയ കുന്നുമ്മല്‍, ഫസീല, അലി കുഴിപ്പുറം, ടി. അബ്ദുല്‍ ഹഖ്, ടി.ടി അഷ്‌റഫ്, പറമ്പത്ത് മുഹമ്മദ്, പി. മുഹമ്മദ് ഹനീഫ, എം.സി മുഹമ്മദ് കുട്ടി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി വിട്ട അണ്ണാമലൈയ്ക്ക് വൻ ജനപിന്തുണ; 'വി ദ ലീഡേഴ്‌സി'ൽ മണിക്കൂറുകൾക്കകം എട്ട് ലക്ഷം വളണ്ടിയർമാർ

National
  •  a month ago
No Image

ശമ്പളം വൈകിയാൽ പിടിവീഴും; യുഎഇയിലെ കമ്പനികൾക്ക് മുന്നറിയിപ്പുമായി മന്ത്രാലയം, ഘട്ടം ഘട്ടമായി കടുത്ത നടപടികൾ

uae
  •  a month ago
No Image

മഴ മുന്നറയിപ്പ്; കണ്ണൂരും അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല; പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല

Kerala
  •  a month ago
No Image

ഡോളറിന് 100 രൂപയായാൽ എന്താണ്? അതൊരു വെറും സംഖ്യ മാത്രം"; ആശങ്കകൾ തള്ളി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക

National
  •  a month ago
No Image

ഹോർമുസ് തടസ്സപ്പെട്ടാൽ ലോകം ഇരുട്ടിലാകും: കളി മാറ്റാൻ ഗൾഫിന്റെ വമ്പൻ 'പ്ലാൻ ബി'; രക്ഷകനാകാൻ യുഎഇ

uae
  •  a month ago
No Image

'നല്ല രാഷ്ട്രീയം തിരയുന്ന ഒരു സാധാരണക്കാരന്‍'; ബിജെപി വിട്ടതിന് പിന്നാലെ എക്‌സ് ബയോ തിരുത്തി കെ അണ്ണാമലൈ 

National
  •  a month ago
No Image

കനത്ത മഴ; കോഴിക്കോട് വിലങ്ങാട് മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി, ജനങ്ങളെ അടിയന്തരമായി മാറ്റാൻ കളക്ടറുടെ ഉത്തരവ്

Kerala
  •  a month ago
No Image

അപൂർവ രോഗത്തോട് പോരാടിയ ഇറാഖി കുരുന്നിന് മുന്നിൽ കാരുണ്യക്കടലായി യുഎഇ; ഒരൊറ്റ കാമ്പയിനിലൂടെ ഒഴുകിയത് കോടികൾ

uae
  •  a month ago
No Image

ഭക്ഷണം ഉണ്ടാക്കുന്നത് മ്യാൻമറിൽ, കഴിക്കുന്നത് ഇന്ത്യയിൽ- രണ്ട് രാജ്യങ്ങളിലായി ഒരു വീട്!

National
  •  a month ago
No Image

കാൾസണും, ഫിറോസ്ജയ്ക്കും പിന്നാലെ ഗുകേഷിനെയും വീഴ്ത്തി പ്രഗ്നാനന്ദയ്ക്ക് ഹാട്രിക് മാസ്സ് വിജയം; കിരീടപ്പോരാട്ടം അവസാന റൗണ്ടിലേക്ക്

Others
  •  a month ago