HOME
DETAILS

ഇനി ടിക്കറ്റും ക്യൂവുമില്ല: അബുദബിയിലെ മുഷ്‌രിഫ് മാളിൽ 'സ്മാർട്ട് പാർക്കിംഗ്' വരുന്നു; പണമടയ്ക്കാൻ പുതിയ സംവിധാനം

  
June 19, 2026 | 1:41 PM

smart parking system to launch at mushrif mall abu dhabi

അബുദബി: സ്മാർട്ട് സിറ്റി പദ്ധതികളുടെ ഭാഗമായി അബുദബിയിലെ മുഷ്‌രിഫ് മാളിൽ അത്യാധുനിക ടിക്കറ്റില്ലാ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം (Ticketless Paid Parking) ഒരുങ്ങുന്നു. മാളിലെ പാർക്കിംഗ് ബ്ലോക്കുകളിലെ തിരക്ക് കുറയ്ക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ സ്മാർട്ട് സംവിധാനം ജൂൺ 23 മുതൽ പ്രവർത്തനക്ഷമമാകും.

ക്യു മൊബിലിറ്റി (Q Mobility), ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സ് & പ്രോപ്പർട്ടി എൽഎൽസിയുമായി സഹകരിച്ചാണ് ഈ ഡിജിറ്റൽ പാർക്കിംഗ് പരിഹാരം മാളിൽ അവതരിപ്പിക്കുന്നത്.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സന്ദർശകർക്ക് പാർക്കിംഗ് ഫീസ് അടയ്ക്കാൻ പേയ്‌മെന്റ് മെഷീനുകൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ടി വരില്ല. ടിക്കറ്റുകളോ എസ്എംഎസ് ഇടപാടുകളോ ആവശ്യമില്ലാതെ തന്നെ, വാഹനമോടിക്കുന്നവരുടെ 'ഡാർബ്' (Darb) വാലറ്റിൽ നിന്ന് പാർക്കിംഗ് തുക തനിയേ ഈടാക്കും.

പ്രവർത്തനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഓട്ടോമാറ്റിക് ലൈസൻസ് പ്ലേറ്റ് റെക്കഗ്നിഷൻ (വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകൾ) സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

വാഹനം പാർക്കിംഗിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ സമയം ക്യാമറകൾ കൃത്യമായി രേഖപ്പെടുത്തും.

ഈ സമയത്തിന്റെ അടിസ്ഥാനത്തിലുള്ള പാർക്കിംഗ് ഫീസ് ഉപയോക്താവിന്റെ ഡാർബ് വാലറ്റിൽ നിന്ന് നേരിട്ട് കുറയ്ക്കും.

പാർക്കിംഗ് ഫീസ് അടയ്ക്കാത്തതു മൂലമുള്ള പിഴകൾ ഒഴിവാക്കാൻ, മുഷ്‌രിഫ് മാൾ സന്ദർശിക്കുന്നതിന് മുൻപായി നിങ്ങളുടെ ഡാർബ് വാലറ്റിൽ ആവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദം

മാളിനുള്ളിലെ ലഭ്യമായ പാർക്കിംഗ് സ്ഥലങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഈ ഡിജിറ്റൽ സംവിധാനം സഹായിക്കുമെന്ന് ക്യു മൊബിലിറ്റി സിഇഒ മുഹമ്മദ് കർമ്മസ്തജി പറഞ്ഞു.

Mushrif Mall in Abu Dhabi is introducing a smart parking system that eliminates tickets and queues. The new technology enables seamless vehicle entry, exit, and digital payment, enhancing convenience, reducing waiting times, and improving the overall visitor experience.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശങ്കകളുടെ ഇരുണ്ട ദിനങ്ങൾക്കൊടുവിൽ പുതിയ പ്രഭാതം; യുഎസ്-ഇറാൻ കരാറോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ യുഎഇ

uae
  •  4 hours ago
No Image

CR7-നെ തൊട്ടുകളിച്ചാൽ കളി മാറും! നെവസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറി വെട്ടിനിരത്തി റൊണാൾഡോ പട; പോർച്ചുഗലിൽ ഫാൻസ് വാർ!

Football
  •  4 hours ago
No Image

പോലിസ് ജീപ്പിലെത്തി ഭീഷണി; ബെംഗളൂരുവില്‍ മലയാളി യുവാക്കളില്‍ നിന്ന് 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി

National
  •  4 hours ago
No Image

മോദിയെ 'മോടി പിടിപ്പിക്കാൻ' 2,586 കോടി; കേന്ദ്രം പരസ്യമുണ്ടാക്കാൻ കോടികൾ കൊടുത്തത് ആർക്കൊക്കെയെന്നത് 'രഹസ്യം'

National
  •  4 hours ago
No Image

'യുഎഇ വളരെ അകലെയാണ്, പക്ഷേ അവരുടെ കാരുണ്യം ഇവിടെയുമെത്തി'; ഫിലിപ്പീൻസ് ഭൂകമ്പബാധിതർക്ക് താങ്ങായി യുഎഇ, കണ്ണീരോടെ നന്ദി പറഞ്ഞ് മുൻ പ്രവാസി

uae
  •  5 hours ago
No Image

52 വർഷത്തെ കാത്തിരിപ്പും ഒരു ജനതയുടെ പോരാട്ട വീര്യവും; ലോകകപ്പ് സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കുന്ന കോംഗോളിയൻ വിപ്ലവ സ്മരണ!

Football
  •  5 hours ago
No Image

വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  5 hours ago
No Image

അമേരിക്ക-ഇറാന്‍ ധാരണയെ സ്വാഗതം ചെയ്ത് ഖത്തര്‍; സമാധാന ശ്രമങ്ങള്‍ക്ക് പുതിയ പ്രതീക്ഷ

qatar
  •  5 hours ago
No Image

കണ്ണൂരില്‍ അധ്യാപികയുടെ ആത്മഹത്യ: സുഹൃത്ത് അറസ്റ്റില്‍, ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Kerala
  •  5 hours ago
No Image

മരുഭൂമിയിലെ മഞ്ഞുലോകം മുതൽ ബുർജ് ഖലീഫ വരെ: ദുബൈയുടെ ചരിത്രം തിരുത്തിയ 11 വൻകിട പദ്ധതികൾ

uae
  •  5 hours ago