ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനത പാര്‍ട്ടി നാളെ വീണ്ടും തെരുവിലേക്ക്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നാളെ ഡല്‍ഹി ജന്തര്‍ മന്തറില്‍ രണ്ടാം പ്രതിഷേധം നടത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പറഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ കൈകളില്‍ പാത്രങ്ങളും, സ്പൂണുകളും കരുതണമെന്ന് അഭിജീത് പറഞ്ഞു.
ശനിയാഴ്ച്ച ഉച്ചക്ക് 1 മണിക്കാണ് പ്രതിഷേധം നിശ്ചയിച്ചിരിക്കുന്നത്. സമരത്തിന് ഡല്‍ഹി പൊലിസിന്റെ അനുമതി ലഭിച്ചതായി സംഘാടകര്‍ അറിയിച്ചു. കോവിഡ് സമയത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വീടുകളില്‍ ഇരുന്ന് പാത്രങ്ങള്‍ കൊട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത് പരിഹസിച്ചാണ് പ്രക്ഷോഭകര്‍ ഈ സമരരീതി സ്വീകരിക്കുന്നത്.
നേരത്തെ ജൂണ്‍ 06നാണ് ജന്തര്‍ മന്തറില്‍ സിജെപി ആദ്യ പ്രതിഷേധം നടത്തിയത്. തുടര്‍ന്ന് പൂനെ, ലഖ്‌നൗ, ബെംഗളുരു, ഹൈദരാബാദ്, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. നീറ്റ് പരീക്ഷ ക്രമക്കേടുകളും, ചോദ്യപേപ്പര്‍ ചോര്‍ച്ചയും സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് സിജെപി കത്ത് നല്‍കിയിരുന്നു.
അതേസമയം ഞായറാഴ്ച്ച നീറ്റ് പുനപരീക്ഷ നടക്കാനിരിക്കെയാണ് സിജെപി പ്രതിഷേധം. പുനപരീക്ഷയ്ക്ക് മുന്നോടിയായി നാളെ രാജ്യവ്യാപക മോക്ഡ്രില്‍ സംഘടിപ്പിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ജൂണ്‍ 21നാണ് പുനപരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്താനാണ് സര്‍ക്കാര്‍ നീക്കം.
നാളെ (ജൂണ്‍ 20)ന് രാവിലെ ഒന്‍പത് മണിമുതല്‍ വൈകുന്നേരം വരെയാണ് മോക്ഡ്രില്‍ നടക്കുക. രണ്ടര ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ മോക് ഡ്രില്ലിന്റെ ഭാഗമാകും. മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതോടെയാണ് ജൂണ്‍ 21ന് പുനപരീക്ഷ നടക്കുന്നത്. രാജ്യത്തെ 5000ലധികം പരീക്ഷ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തുള്ള 14 കേന്ദ്രങ്ങളിലുമായി 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.
cjp founder abhijit dipke said a second protest will be held tomorrow at jantar mantar in delhi demanding the resignation of union education minister dharmendra pradhan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."