റോട്ടറി ക്ലബ് 25 ലക്ഷത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും
ചെങ്ങന്നൂര്‍: റോട്ടറി ക്ലബ്ബ് ഈ വര്‍ഷം 25 ലക്ഷത്തോളം രൂപയുടെ വിവിധ സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് പ്രസിഡന്റ് തോമസ് അലക്‌സാണ്ടറും സെക്രട്ടറി മോഹന്‍കുമാറും പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത പരിപോടിയോടൊപ്പം സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ശുചിത്വത്തെക്കുറിച്ചുള്ള അവബോധം നല്‍കുന്നതിനും സ്‌കൂളുകളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ശൗചാലയങ്ങള്‍ നവീകരിക്കാനും ശൗചാലയങ്ങള്‍ ഇല്ലാത്ത സ്‌കൂളുകളില്‍ യൂണിസെഫ് നിലവാരത്തിലുള്ള ശൗചാലയങ്ങള്‍ പണിതു നല്‍കുന്നതിനുമായിരിക്കും ഈ വര്‍ഷവും മുന്തിയ പരിഗണന.
റോട്ടറിയുടെ ഫോക്കസ് പ്രോജക്ടിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും പഠനത്തില്‍ മുന്നില്‍ നില്‍ക്കുന്നതുമായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, യൂണിഫോം, ബാഗുകള്‍, പഠനോപകരണങ്ങള്‍ എന്നിവ നല്‍കും. കുട്ടികള്‍ക്ക് കുടിക്കാന്‍ ശുദ്ധീകരിച്ച ജലം ലഭിക്കുവാനുള്ള സംവിധാനങ്ങളും ഒരുക്കും, കൂടാതെ മെഡിക്കല്‍ ക്യാമ്പുകള്‍, ബാലാശ്രമങ്ങള്‍, അഗതിമന്ദിരങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് സഹായം നല്‍കുക തുടങ്ങിയ പദ്ധതികളോടൊപ്പം ക്യാന്‍സര്‍ പരിശോധന ക്യാമ്പ് നടത്തുക, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ വിതരണം തുടങ്ങിയ പദ്ധതികളാണ് ക്ലബ്ബ് ഈ വര്‍ഷം നടപ്പാക്കാന്‍ ഉദ്ദോശിക്കുന്നത്.
പുതിയ ഭാരവാഹികളായ തോമസ് അലക്‌സാണ്ടറുടെയും (പ്രസിഡന്റ്), മോഹന്‍ കുമാറിന്റെയും (സെക്രട്ടറി) സ്ഥാനാരോഹണച്ചടങ്ങ് നാളെ വൈകിട്ട് 7.20ന് റോട്ടറി കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എലക്ട് സുരേഷ് മാത്യു വിശിഷ്ടാതിഥിയായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."